പാലക്കാട് : ഷൊർണൂര്‍ റെയിൽവേ സ്റ്റേഷനിൽ നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരികയായിരുന്ന 14.79 ലിറ്റർ കർണാടക മദ്യം പിടികൂടി. പട്ടാമ്പി എക്സൈസ് റെയ്ഞ്ച് ഷൊർണൂർ റെയിൽവേ സംക്ഷണ സേനയുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്.
പട്ടാമ്പി എക്സൈസ് ഇൻസ്‌പെക്ടർ പി. ഹാരിഷിന്‍റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ പ്രിവന്‍റീവ് ഓഫിസർ കെ വസന്തകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സി പി ആരിഫ്, ഇ ആർ രാജേഷ്, വിവേക് എന്നിവരും ഷൊർണൂര്‍ റെയിൽവേ പ്രൊട്ടക്ഷൻ സേനയിലെ എസ് ഐ അനൂപ്‌കുമാർ, ഹെഡ് കോൺസ്റ്റബിൾ സുരേശൻ എന്നിവരും പങ്കെടുത്തു.