കേരളം

kerala

ETV Bharat / state

കാൽവഴുതി ക്വാറിയിൽ വീണ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു - കാൽവഴുതി ക്വാറിയിൽ വീണ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

പശ്ചിമ ബംഗാൾ സ്വദേശി സുനിൽ ദാസാണ് (35) ക്വാറിയിൽ കാൽവഴുതി വീണ് മരിച്ചത്

Sholayur quarry accident one missing  പാലക്കാട് കാൽവഴുതി ക്വാറിയിൽ വീണ ഇതരസംസ്ഥാന തൊഴിലാളിയെ കാണാനില്ല  ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് കാണാതായാള്‍ക്കായി തെരച്ചില്‍  palakkad todays news  പാലക്കാട് ഇന്നത്തെ വാര്‍ത്ത
കാൽവഴുതി ക്വാറിയിൽ വീണ ഇതരസംസ്ഥാന തൊഴിലാളിയെ കാണാനില്ല ; തെരച്ചില്‍ ഊര്‍ജിതം

By

Published : Apr 15, 2022, 9:45 PM IST

പാലക്കാട് :ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ ഇതരസംസ്ഥാന തൊഴിലാളിയ്‌ക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാൾ സ്വദേശി സുനിൽ ദാസാണ് (35) ക്വാറിയിൽ കാൽവഴുതി വീണതിനെ തുടര്‍ന്ന് മരിച്ചത്. ഷോളയൂർ വയലൂർ റോഡിലെ കൊടുങ്ങല്ലൂർ ക്ഷേത്രത്തിന് സമീപമുള്ള പഴയ ക്വാറിയിലാണ് സംഭവം.

ഭാര്യയോടും മകനോടുമൊപ്പം ക്വാറി കാണാനെത്തിയ സുനില്‍, വെള്ളക്കെട്ടിലേക്ക് എത്തി നോക്കിയ സമയത്താണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്‌ച ഉച്ചയോടെയുണ്ടായ സംഭവത്തില്‍ വൈകുന്നേരം ആറ് മണിയോടെ മൃതദേഹം കണ്ടെത്തി. അഗ്നിശമന സേനയും ഷോളയൂർ പോലീസും നാട്ടുകാരും ചേർന്ന് സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ABOUT THE AUTHOR

...view details