വാളയാര്‍ കേസ് സിബിഐക്ക് വിടണമെന്ന് ശോഭാ സുരേന്ദ്രൻ - ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ
പെൺകുട്ടികളുടെ അമ്മ ബാലാവകാശ കമ്മീഷനെ കാണുന്നത് തടയാനാണ് മുഖ്യമന്ത്രി അവരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.
പാലക്കാട്: വാളയാർ കേസ് സിബിഐക്ക് വിടണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പൊതുസമൂഹത്തിന് കേരളാ പൊലീസിന്‍റെ അന്വേഷണത്തിൽ വിശ്വാസമില്ല. മൂത്ത കുട്ടി മരിച്ച സാഹചര്യത്തിൽ ഇളയ കുട്ടി രക്ഷിതാക്കളോട് ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് തയ്യാറാവാത്തത് ദുരൂഹമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. പെൺകുട്ടികളുടെ അമ്മ ബാലാവകാശ കമ്മീഷനെ കാണുന്നത് തടയാനാണ് മുഖ്യമന്ത്രി അവരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.