പാലക്കാട്:അട്ടപ്പാടിയിലെ ഭൂതിവഴി ഊരില്‍ ഒരു വയസുകാരന് ഷിഗല്ല സ്ഥിരീകരിച്ചു. ജില്ലയില്‍ ആദ്യമായാണ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗലക്ഷണങ്ങളോടെ കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയി പ്രവേശിപ്പിച്ച കുഞ്ഞ് പ്രാഥമിക മരുന്നുകളോട് പ്രതികരിക്കാതെ വന്നതിനെ തുടർന്ന് ഷിഗല്ലയാണെന്ന സംശയം വർധിക്കുകയായിരുന്നു. കുഞ്ഞിന്‍റെ ശ്വാസോച്ഛ്വാസം നിലച്ചതിനെ തുടർന്ന് വെറ്റിലേറ്ററിന്‍റെ സഹായത്തോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
പാലക്കാട് ഒരു വയസുകാരന് ഷിഗല്ല സ്ഥിരീകരിച്ചു - palakkad shigella
ജില്ലയില്‍ ആദ്യമായാണ് ഷിഗല്ല സ്ഥിരീകരിക്കുന്നത്. പാലക്കാട് ഡെപ്യൂട്ടി ഡിഎംഒ ഡോ.അനൂപ് സ്ഥലം സന്ദർശിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിച്ചു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആരോഗ്യ വിദഗ്‌ധര്‍ പറഞ്ഞു.
പാലക്കാട് ഒരു വയസുകാരന് ഷിഗല്ല സ്ഥിരീകരിച്ചു
കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി കോട്ടത്തറ ആശുപത്രിയിലെ ശിശുരോഗ വിദഗ്‌ധൻ ഡോ. കെഎസ് ദിലീഷ് പറഞ്ഞു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പാലക്കാട് ഡെപ്യൂട്ടി ഡിഎംഒ ഡോ.അനൂപ് സ്ഥലം സന്ദർശിക്കുകയും പ്രതിരോധ നടപടികൾ വിലയിരുത്തുകയും ചെയ്‌തു.
Last Updated : Feb 20, 2021, 1:16 PM IST