കേരളം

kerala

ETV Bharat / state

പാലക്കാട് ഷാഫി പറമ്പിൽ തന്നെ; മാറ്റമില്ലെന്ന് നേതാക്കള്‍

സിറ്റിങ് സീറ്റുകളിൽ എംഎൽഎമാർ തന്നെ തുടരട്ടെയെന്ന ഹൈക്കമാൻഡ് നിർദേശമാണ് ഷാഫിക്ക് തുണയായത്. ഷാഫിയെ പട്ടാമ്പിയിലേക്ക് മാറ്റി പകരം മുൻ ഡിസിസി അധ്യക്ഷൻ എവി ഗോപിനാഥിനെ പാലക്കാട് മത്സരിപ്പിക്കാനായിരുന്നു നേതൃത്വം ആലോചിച്ചിരുന്നത്

Shafi parambil  Palakkad constituency  പാലക്കാട്  ഷാഫി പറമ്പിൽ  ഹൈക്കമാൻഡ്
പാലക്കാട് ഷാഫി പറമ്പിൽ തന്നെ; 'തുടർയാത്ര'യ്ക്ക് തുടക്കം

By

Published : Mar 9, 2021, 2:39 PM IST

പാലക്കാട്:പാലക്കാട് നിയമ സഭാ മണ്ഡലത്തിൽ സ്ഥാനാർഥിത്വം ഉറപ്പിച്ച് ഷാഫി പറമ്പിൽ. സിറ്റിങ് സീറ്റുകളിൽ എംഎൽഎമാർ തന്നെ തുടരട്ടെയെന്ന ഹൈക്കമാൻഡ് നിർദേശമാണ് ഷാഫിക്ക് തുണയായത്. സ്ഥാനാർഥിത്വം ഉറപ്പിച്ചതോടെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടിരിക്കുകയാണ് ഷാഫി.

പാദയാത്രയിലൂടെയാണ് ഷാഫി പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഷാഫിയെ പട്ടാമ്പിയിലേക്ക് മാറ്റി പകരം മുൻ ഡിസിസി അധ്യക്ഷൻ എവി ഗോപിനാഥിനെ പാലക്കാട് മത്സരിപ്പിക്കാനായിരുന്നു നേതൃത്വം നേരത്തെ ആലോചിച്ചിരുന്നത്. വിമത നീക്കവും മണ്ഡലത്തിൽ ശക്തമായിരുന്നു.

ABOUT THE AUTHOR

...view details