പാലക്കാട്: പെരുന്നാൾ ആഘോഷത്തിനിടെ പീച്ചി അണക്കെട്ട് കാണാന്‍ എത്തിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. പുതുക്കോട് കുന്നുതെരുവ് പൊക്കന്‍വീട്ടില്‍ റിയാസുദ്ദീനിന്‍റെ മകന്‍ ഇസ്‌മയില്‍ എന്ന എട്ട് വയസുകാരനാണ് വെള്ളത്തില്‍ വീണ് മരിച്ചത്. പെരുന്നാള്‍ ആഘോഷത്തിന് വാണിയംപാറയിലുളള അമ്മവീട്ടിൽ എത്തിയതായിരുന്നു കുട്ടി.
പീച്ചി അണക്കെട്ട് കാണാനെത്തിയ വിദ്യാര്‍ഥി വെള്ളത്തില്‍ വീണ് മരിച്ചു - വിദ്യാര്‍ത്ഥി പീച്ചി അണക്കെട്ട്
ഇസ്മയില്‍ അബദ്ധത്തില്‍ കാല്‍വഴുതി വെളളത്തില്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാണിയംപാറ പാക്കോട് പീച്ചി അണക്കെട്ടിന്‍റെ റിസർവോയറിൽ വ്യാഴാഴ്ച (മെയ് അഞ്ച്) വൈകിട്ട് ഏഴിനാണ് അപകടം നടന്നത്. ബന്ധുക്കളോടൊപ്പം റിസർവോയർ കാണാൻ പോയ ഇസ്‌മയില്‍ അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പുതുക്കോട് ജിഎംഎൽപി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം തൃശൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ നിന്നും പുത്തരിപ്പാടം ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഹാജിറയാണ് ഇസ്‌മയിലിന്‍റെ ഉമ്മ. സഹോദരങ്ങൾ: ആസിമ, ഫാത്തിമ