കേരളം

kerala

ETV Bharat / state

പാലക്കാട്ട് പൊലീസിനൊപ്പം പരിശോധനയ്ക്ക് സേവാഭാരതി ; വിവാദം - ലോക്ക്ഡൗണ്‍

പാലക്കാട് ജില്ലയിലെ കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ച പ്രവര്‍ത്തകര്‍ പൊലീസിനൊപ്പം വാഹനങ്ങള്‍ പരിശോധിക്കുന്നത്.

പാലക്കാട് ബിജെപി  palakkad bjp  സേവാഭാരതി  seva bharati  കാടാംകോട് സേവാഭാരതി  bjp keralam  seva bharati kerala  കൊവിഡ് സന്നദ്ധ പ്രവർത്തകർ  covid volunteers  സേവാഭാരതി പ്രവര്‍ത്തകർ  ലോക്ക്ഡൗണ്‍  kerala lockdown
പൊലീസിനോടൊപ്പം വാഹന പരിശോധനയ്ക്ക് സേവാഭാരതിയും

By

Published : May 10, 2021, 5:09 PM IST

പാലക്കാട്: പാലക്കാട്ട് പൊലീസിനൊപ്പം പരിശോധനയ്ക്ക് സേവാഭാരതി. രാഷ്ട്രീയ മുതലെടുപ്പിനുള്ള സേവാഭാരതിയുടെ ശ്രമമാണിതെന്ന് വിവാദമുയര്‍ന്നിട്ടുണ്ട്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നടപ്പാക്കുന്ന ലോക്ക്ഡൗണിനിടെ വാഹന പരിശോധനയ്ക്ക് പൊലീസിനോടൊപ്പം സംഘപരിവാർ പോഷക സംഘടനയായ സേവാഭാരതിയുടെ പ്രവര്‍ത്തകരും അണിനിരക്കുകയായിരുന്നു. പാലക്കാട് ജില്ലയിലെ കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ചെത്തിയ പ്രവര്‍ത്തകര്‍ പൊലീസിനൊപ്പം വാഹനങ്ങള്‍ പരിശോധിക്കുന്നത്. പൊലീസുകാര്‍ക്കൊപ്പം ഇവര്‍ വാഹനത്തിലെത്തുന്നവരോട് ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു,

Also Read:രണ്ടാം തരംഗത്തിന് കാരണം മോദി സര്‍ക്കാരിന്‍റെ കടുത്ത അലംഭാവം ; രൂക്ഷ വിമര്‍ശനവുമായി ലാൻസെറ്റ്

കൊവിഡ് വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ സന്നദ്ധ സേനാംഗങ്ങള്‍ പൊലീസിനെ സഹായിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിലൊന്നും രാഷ്ട്രീയപ്പാര്‍ട്ടികളുടെയോ സന്നദ്ധ സംഘടനകളുടെയോ അടയാളങ്ങളൊന്നും ഉപയോഗിച്ചിരുന്നില്ല. ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകളുടെ പ്രവർത്തകര്‍ ഇത്തരത്തില്‍ സേവനത്തിനുണ്ടെങ്കിലും ഇവരെല്ലാം സാധാരണ വസ്ത്രത്തിലാണ്. എന്നാല്‍ ഇവിടെ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് സേവാഭാരതിയെന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചെത്തിയത്. ഇന്നലെയും സേവാഭാരതിയുടെ പ്രവർത്തകർ പൊലീസിനൊപ്പമുണ്ടായിരുന്നെങ്കിലും യൂണിഫോം ധരിച്ചിരുന്നില്ലെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

ABOUT THE AUTHOR

...view details