പാലക്കാട്: കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങള്‍ നീണ്ട അവധിക്കു ശേഷം പാലക്കാട് ജില്ലയില്‍ സ്‌കൂളുകള്‍ സജീവമായി. പത്ത്, പ്ലസ്ടു വിദ്യാർഥികൾക്കാണ് നിലവില്‍ ക്ലാസുകള്‍ തുടങ്ങിയത്. വിദ്യാര്‍ഥികള്‍ എത്തുന്നതിനോടനുബന്ധിച്ച് കൊവിഡ് രോഗ പ്രതിരോധത്തിനുള്ള സംവിധാനങ്ങളും സ്‌കൂളുകളില്‍ ഒരുക്കിയിരുന്നു.
കൊവിഡിനെ പ്രതിരോധിച്ച് സ്‌കൂളുകള്‍ സജീവമായി - schools opened in palakkad after covid pandemic
കൊവിഡ് രോഗ പ്രതിരോധത്തിനുള്ള സംവിധാനങ്ങൾ സ്‌കൂളുകളില്‍ ഒരുക്കിയിരുന്നു.
![കൊവിഡിനെ പ്രതിരോധിച്ച് സ്‌കൂളുകള്‍ സജീവമായി പാലക്കാട് പാലക്കാട് സ്‌കൂളുകൾ തുറന്നു സ്‌കൂളുകൾ തുറന്നു പ്രവർത്തിച്ചു പാലക്കാട് കൊവിഡ് പ്രതിരോധങ്ങളോടെ സ്‌കൂളുകള്‍ സജീവമായി കൊവിഡ് നിയന്ത്രണങ്ങളോടെ സ്‌കൂളുകൾ തുറന്നു schools opened in palakkad schools opened in palakkad after covid schools opened in palakkad after covid pandemic covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10085237-926-10085237-1609508968667.jpg)
സംസ്ഥാന ഡ്രഗ്‌സ് ആന്‍റ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡിന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍, സംസ്ഥാന കയര്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്‍റെ നേതൃത്വത്തില്‍ വെറ്റ്മാറ്റ്, ഡ്രൈമാറ്റ്, പ്ലാസ്റ്റിക് ട്രേ, അണുനശീകരണ ലായനി എന്നിവയടങ്ങിയ കിറ്റ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡിസംബര്‍ 17 മുതല്‍ 31 വരെ സ്‌കൂളുകളില്‍ 50 ശതമാനം അധ്യാപകര്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.
ജനുവരി ഒന്ന് മുതല്‍ ഹൈസ്‌കൂള്‍ തലത്തിലെ മുഴുവന്‍ അധ്യാപകരും അനധ്യാപകരും സ്‌കൂളില്‍ എത്തണമെന്നാണ് നിര്‍ദേശം. സ്‌കൂളുകളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെ സാക്ഷ്യപത്രം കൊണ്ടുവരണമെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കിയിരുന്നു.