പാലക്കാട്: സ്കൂളില്‍ കുളം നിർമിച്ച് നീന്തല്‍ പഠിപ്പിക്കും. സംഗതി പുതുമയുള്ള പരിപാടിയാണ്. പാലക്കാട് ജില്ലയിലെ പട്ടാമ്പി എ.എല്‍.പി സ്കൂളിലാണ് കുട്ടികളെ നീന്തല്‍ പഠിപ്പിക്കാൻ ലക്ഷ്യമിട്ട് സ്കൂൾ മുറ്റത്ത് കുളം നിർമിച്ചത്.
പട്ടാമ്പി മരുതൂർ എ.എൽ.പി സ്കൂളില്‍ പഠനത്തോടൊപ്പം നീന്തലും - Maruthur
നീന്തല്‍ അറിയാതെ പുഴയിലും കുളത്തിലും ഇറങ്ങുന്ന കുട്ടികൾ മരണത്തിലേക്ക് വഴുതി വീഴുന്നത് വർദ്ധിച്ചതോടെയാണ് സ്കൂളില്‍ നീന്തല്‍ പഠനം എന്ന ആശയം രൂപപ്പെട്ടത്.
നീന്തല്‍ അറിയാതെ പുഴയിലും കുളത്തിലും ഇറങ്ങുന്ന കുട്ടികൾ മരണത്തിലേക്ക് വഴുതി വീഴുന്നത് വർദ്ധിച്ചതോടെയാണ് സ്കൂളില്‍ നീന്തല്‍ പഠനം എന്ന ആശയം രൂപപ്പെട്ടത്.
150 സെന്‍റി മീറ്റർ മുതൽ ഉയരം ഉള്ള കുട്ടികൾക്കാണ് ഇവിടെ നീന്തൽ അഭ്യസിക്കാൻ സാധിക്കുക. ജില്ലയിൽ തന്നെ ആദ്യമായാണ് എൽ.പി സ്കൂൾ തലത്തിൽ ഇത്തരമൊരു നീന്തൽ പരിശീലന പരിപാടിയും കുളവും സജ്ജമാക്കിയത്. ഗ്രാമപഞ്ചായത്തിന്‍റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ജ്യോതിസിന്‍റെയും സ്കൂൾ മാനേജ്മെന്‍റിന്‍റെയും ഫണ്ടുപയോഗിച്ചാണ് കുളം നിർമിച്ചത്. ഒന്നര ലക്ഷം രൂപയാണ് കുളത്തിന്‍റെ നിർമാണ ചെലവ്. പി.ടി.എയും നാട്ടുകാരും ഒപ്പം ചേർന്നപ്പോൾ സ്കൂൾ മുറ്റത്ത് കുളം റെഡിയായി. ശനി ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും സ്കൂളിലെ വിദ്യാർഥികൾക്കും പ്രദേശവാസികളായ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകും.