കേരളം

kerala

ETV Bharat / state

പാലക്കാട് 59 സ്കൂൾ വിദ്യാർഥികൾ ലൈംഗിക ചൂഷണത്തിനിരയായി - sexual abuse

ഒരേ സ്കൂളിലെ വിദ്യാർഥികളാണ് ചൂഷണത്തിനിരയായത്. പ്രതിയും സമീപത്തെ കടയുടമയുമായ കൃഷ്ണനെ പൊലീസ് തെരയുന്നു

59 സ്കൂൾ വിദ്യാർത്ഥികൾ ലൈംഗിക ചൂഷണത്തിനിരയായി

By

Published : Jul 14, 2019, 9:18 AM IST

Updated : Jul 14, 2019, 10:25 AM IST

പാലക്കാട്: തൃത്താല മേഖലയിലെ ഒരു സ്കൂളിലെ 59 ഓളം വിദ്യാർഥികളെ സമീപത്തെ കടക്കാരൻ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന് റിപ്പോർട്ട്. സ്റ്റേഷനറി കടയുടമ കക്കാട്ടിരി സ്വദേശി പുലേരി വളപ്പിൽ കൃഷ്ണനെതിരെ(57) തൃത്താല പൊലീസ് കേസെടുത്തു.എന്നാൽ ഇയാളെ അറസ്റ്റ് ചെയ്യാനായില്ല.

ഈ മാസം 11നാണ് ഒരു വിദ്യാർഥി തനിക്കുണ്ടായ അനുഭവം അധ്യാപികയുമായി പങ്കുവയ്ക്കുന്നത്. തുടർന്ന് സ്കൂളധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരുമായി ബന്ധപ്പെട്ടു. സ്കൂളിലെത്തി വിവരങ്ങൾ ആരാഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകരോട് 59 വിദ്യാർഥികൾ ഇയാളിൽ നിന്നും ലൈംഗിക ചൂഷണത്തിനിരയായെന്ന വിവരം വെളിപ്പെടുത്തി.

കുട്ടികൾ കടയിലേക്കെത്തുമ്പോഴാണ് ഇത്തരത്തിൽ ചൂഷണം നടന്നത്. വിദ്യാർഥികളുടെ രഹസ്യ ഭാഗങ്ങൾ സ്പർശിക്കുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് പരാതി. ഇന്നലെ ചൈൽഡ് ലൈൻ പ്രവർത്തകർ ചൂഷണത്തിരയായ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. പൊലീസ് 11 ഓളം കുട്ടികളുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തി. ചൂഷണം നടന്നതായി 11 കുട്ടികളും മൊഴി നൽകിയിട്ടുണ്ട്.

പ്രതിയെ തേടി പോലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. അതേ സമയം പ്രതിയെ പൊലീസ് സംരക്ഷിക്കുകയാണെന്നും പിടികൂടിയില്ലെങ്കിൽ ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്നും രക്ഷിതാക്കളും നാട്ടുകാരും അറിയിച്ചു.

പാലക്കാട് 59 സ്കൂൾ വിദ്യാർഥികൾ ലൈംഗിക ചൂഷണത്തിനിരയായി
Last Updated : Jul 14, 2019, 10:25 AM IST

ABOUT THE AUTHOR

...view details