തട്ടിപ്പ് കേസില്‍ സരിതയ്ക്ക് മൂന്ന് വർഷം തടവും പിഴയും - സരിത നായർ അപ്ഡേറ്റ്സ്
കോയമ്പത്തൂർ സ്വദേശിയായ ബിസിനസുകാരൻ്റെ കൈയില്‍ നിന്ന് 26 ലക്ഷം തട്ടിയെടുത്ത കേസിലാണ് വിധി.
സരിത എസ് നായർക്ക് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും
പാലക്കാട്: കാറ്റാടിയന്ത്രം സ്ഥാപിക്കാനെന്ന പേരിൽ കോയമ്പത്തൂർ സ്വദേശിയായ ബിസിനസുകാരൻ്റെ കൈയിൽ നിന്ന് 26 ലക്ഷം തട്ടിയെടുത്ത കേസിൽ സരിത എസ് നായർക്ക് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. കോയമ്പത്തൂർ കോടതിയുടേതാണ് ഉത്തരവ്. സരിത നായർക്ക് ഒപ്പം ബിജു രാധാകൃഷ്ണൻ, മാനേജർ രവി എന്നിവർക്കും മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
Last Updated : Oct 31, 2019, 11:41 PM IST