കേരളം

kerala

ETV Bharat / state

പാലക്കാട് ഒരാഴ്ചയ്ക്കിടെ ഏഴു കോടി രൂപയുടെ കൃഷി നാശം - പാലക്കാട് കൃഷി നാശം

ജില്ലയിൽ എല്ലായിടത്തും നെൽകൃഷി വ്യാപകമായി നശിച്ചിട്ടുണ്ട്. ആലത്തൂർ, നെന്മാറ, കുഴൽമന്ദം, ചിറ്റൂർ പ്രദേശങ്ങളിലാണ് കൂടുതൽ നഷ്ടം.

പാലക്കാട്Rupees seven crore worth of crops destroyed in a week in Palakkad  പാലക്കാട് ഒരാഴ്ചയ്ക്കിടെ ഏഴു കോടി രൂപയുടെ കൃഷി നാശം]  പാലക്കാട് കൃഷി നാശം  crops destroyed in Palakkad
പാലക്കാട്

By

Published : Sep 23, 2020, 11:26 AM IST

പാലക്കാട്:ജില്ലയിൽ ഒരാഴ്ചയ്ക്കിടെയുണ്ടായ കനത്ത മഴയിലും കാറ്റിലും ഏഴു കോടി രൂപയുടെ കൃഷി നാശം സംഭവിച്ചതായി കൃഷിവകുപ്പ്. 477 ഹെക്ടറിലെ കൃഷി നശിച്ചു. നെല്ല്, വാഴ കൃഷികൾക്കാണ് ഏറ്റവുമധികം നാശം ഉണ്ടായത്. ജില്ലയിൽ എല്ലായിടത്തും നെൽകൃഷി വ്യാപകമായി നശിച്ചിട്ടുണ്ട്. ആലത്തൂർ, നെന്മാറ, കുഴൽമന്ദം, ചിറ്റൂർ പ്രദേശങ്ങളിലാണ് കൂടുതൽ നഷ്ടം.

ആലത്തൂരിൽ 132 ഹെക്ടറും, നെന്മാറയിൽ ഇതിൽ 120 ഹെക്ടറും, കുഴൽമന്ദത്ത് 54 ഹെക്ടറും ചിറ്റൂരിൽ 42 ഹെക്ടറും കൃഷി നശിച്ചു. അട്ടപ്പാടി മണ്ണാർക്കാട് മേഖലകളിലായി 6000 വാഴകളും നശിച്ചതായി കൃഷിവകുപ്പ് അറിയിച്ചു. ജൂൺ മുതലുള്ള കണക്ക് പരിശോധിച്ചാൽ ജില്ലയിൽ മഴക്കെടുതി മൂലം ഈ വർഷം 54 കോടി രൂപയുടെ കൃഷി നാശം സംഭവിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details