പാലക്കാട്:ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത്തിന്‍റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതിയുമായി മലപ്പുറം, പാലക്കാട് ജില്ലകളിൽ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കഴിഞ്ഞ മാസം അറസ്‌റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൊഴിഞ്ഞാമ്പാറ പള്ളിമേട് ഇൻഷ് മുഹമ്മദ് ഹഖിനെ (25) കസ്‌റ്റഡിയിൽ വാങ്ങിയിരുന്നു. ഇയാളുമായി കൊഴിഞ്ഞാമ്പാറയിലും മലപ്പുറം പുത്തനത്താണിയിൽ ഒളിവിൽ കഴിഞ്ഞ വീടുകളിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്.
കൊലപാതക സമയത്ത് ഇയാൾ ധരിച്ചിരുന്ന വസ്ത്രം പൊലീസ് കണ്ടെടുത്തു. ഇവ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യും. നാല് ദിവസത്തേക്കാണ് കസ്‌റ്റഡിയിൽ വാങ്ങിയത്.