പാലക്കാട്:ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ഒറ്റപ്പാലം അമ്പലപ്പാറ കാഞ്ഞിരംചോല സ്വദേശി ഷംസീറാണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘം തൃശൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം ഏഴായി. പ്രതിക്കായി പൊലീസ് ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൊലയാളികൾക്ക് കാറിൽ രക്ഷപ്പെടാൻ സൗകര്യമൊരുക്കി കൊടുത്തത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു.
ALSO READ കെ റെയിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കും, പദ്ധതിയുടെ യഥാർഥ ഇര കേരളം: വിഡി സതീശൻ
അതേസമയം ഡിസംബർ അവസാനവാരം പിടിയിലായ ആളുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു. കൊഴിഞ്ഞാമ്പാറ പള്ളിമേട് ഇൻഷ് മുഹമ്മദ് ഹഖ് (25) ആണ് അറസ്റ്റിലായത്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തയാളാണ് ഇയാള്‍.
കൊഴിഞ്ഞാമ്പാറ അത്തിക്കോട് പള്ളിസ്ട്രീറ്റ് സ്വദേശി മുഹമ്മദ് ഹാറൂൺ, ആലത്തൂർ അഞ്ചുമൂർത്തി ചീക്കോട് ഫാത്തിമ മൻസിലിൽ നൗഫൽ, മലപ്പുറം വണ്ടൂർ അർപ്പോയിൽ പുളിവെട്ടി സ്വദേശി ഇബ്രാഹിം മൗലവി(ഇബ്രാഹിം പുളിവെട്ടി മുഹമ്മദ്)എന്നിവർക്കെതിരെ ലുക്ഔട്ട് നോട്ടീസ് നിലവിലുണ്ട്. കേസിൽ ഇതുവരെ 12പേരെ പ്രതിചേർത്തു.
ALSO READ ഹൈദരാബാദില്‍ ജെപി നദ്ദ നയിക്കുന്ന റാലിക്ക് അനുമതി നിഷേധിച്ച് പൊലീസ്