പാലക്കാട് : ആർഎസ്എസ് നേതാവിനെ അക്രമിസംഘം വെട്ടിക്കൊന്നു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് മരിച്ചത്. പാലക്കാട് മേലാമുറിയിൽ വച്ചാണ് സംഭവം. കൊടുന്തരപ്പള്ളിയില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന് കൂടി വെട്ടേറ്റിട്ടുണ്ട്. ഇയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു ; ഒരു ബിജെപി പ്രവര്‍ത്തകനും വെട്ടേറ്റു - രാഷ്ട്രീയ കൊലപാതകം പാലക്കാട്
ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് മരിച്ചത്
ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം. പാലക്കാട്ടെ എസ് കെ മോട്ടേഴ്‌സ് എന്ന സ്ഥാപനം നടത്തുന്നയാളാണ് ശ്രീനിവാസൻ. കടയില്‍ ഇരിക്കുകയായിരുന്ന ശ്രീനിവാസനെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. തലയ്ക്കും കാലിനും കഴുത്തിനും വാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സുബൈര്‍ വധത്തെ തുടർന്ന് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെടുകയും ബിജെപി പ്രവര്‍ത്തകന് വെട്ടേല്‍ക്കുകയും ചെയ്‌തിരിക്കുന്നത്.