കേരളം

kerala

ETV Bharat / state

ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു - dyfi unit secretary injured

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായാണ്

ആര്‍എസ്എസ് ആക്രമണം  പുതുശ്ശേരി ആലമ്പളത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു  dyfi unit secretary injured  rss bjp terror
ആര്‍എസ്എസ് ആക്രമണം

By

Published : Mar 22, 2022, 1:33 PM IST

പാലക്കാട്: പുതുശ്ശേരി ആലമ്പളത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ഡിവൈഎഫ്ഐ നീലിക്കാട്‌ യൂണിറ്റ്‌ സെക്രട്ടറി എം അനുവിനാണ് വെട്ടേറ്റത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായാണ്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അനുവിനെ സിപിഎം ജില്ല സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു സന്ദര്‍ശിച്ചു. സംഘപരിവാര്‍ അക്രമങ്ങളെ നേരിടാൻ ജനകീയ പ്രതിരോധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പുതുശ്ശേരി സ്വദേശികളായ 6 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തിട്ടുണ്ട്.

Also read: ഡല്‍ഹിയില്‍ രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞ് മൈക്രോ വേവനില്‍ മരിച്ച നിലയില്‍

ABOUT THE AUTHOR

...view details