പാലക്കാട്:വൃദ്ധയെ ബന്ദിയാക്കി സ്വർണവും പണവും കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റില്‍. ഒറ്റപ്പാലം കാഞ്ഞിരക്കടവ് അബൂബക്കർ (24), കൊടുമ്പ് ശ്രീഹരി (22) എന്നിവരാണ് അറസ്റ്റിലായത്. ഡിസംബറിലാണ് സംഭവം.
പാലക്കാട് മാട്ടുമന്ത മുക്കൈയിൽ താമസിക്കുന്ന 81 വയസുള്ള പർവതിയമ്മയെ രാത്രി വീടിന്റെ വാതിൽ പൊളിച്ച് അകത്തുകയറി ബന്ദിയാക്കി കവർച്ച നടത്തിയെന്നാണ് കേസ്. ഇവരുടെ വായ കൈകൊണ്ട് അടച്ച ശേഷം മുട്ടുകാൽ നെഞ്ചിലമർത്തി കഴുത്തിലണിഞ്ഞ ഏഴുപവൻ മാലയും നാലുപവൻ വളയും 3.80 ലക്ഷം രൂപയും കവർന്നുവെന്നാണ് പൊലീസ് പറയുന്നത്.