പാലക്കാട്: ജില്ലയില്‍ കൂറ്റനാട് മേഖലയില്‍ രാത്രിയുടെ മറവിൽ 8 സ്ഥാപനങ്ങളിൽ മോഷണം. കൂറ്റനാട് സെന്‍ററിലെ ഏഴ് വസ്‌ത്രവ്യാപാര സ്ഥാപനങ്ങളിലും, ഒരു മൊബൈൽ ഷോപ്പിലും ഉൾപ്പെടെ എട്ട് കടകളിലാണ് മോഷണം നടന്നത്. പല സ്ഥാപനങ്ങളിലും ഗ്ലാസ് തകർത്താണ് മോഷ്‌ടാവ് അകത്ത് പ്രവേശിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചാലിശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. മങ്കി ക്യാപ്പും,ഗ്ലൗസും ധരിച്ചെത്തിയ മോഷ്‌ടാവ് ഭൂരിഭാഗം കടകളുടെയും ഗ്ലാസ് തകര്‍ത്താണ് അകത്ത് പ്രവേശിച്ചിരിക്കുന്നത്. രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന പണം നഷ്‌ടപ്പെട്ടതായി വ്യാപാരികൾ പറഞ്ഞു.
കൂറ്റനാട് മേഖലയില്‍ എട്ട് സ്ഥാപനങ്ങളില്‍ മോഷണം - പാലക്കാട്
കൂറ്റനാട് സെന്‍ററിലെ ഏഴ് വസ്‌ത്രവ്യാപാര സ്ഥാപനങ്ങളിലും, ഒരു മൊബൈൽ ഷോപ്പിലും ഉൾപ്പെടെ എട്ട് കടകളിലാണ് മോഷണം. 3 ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടം കണക്കാക്കുന്നു.
രാത്രി 10 മണിയോടെ ആരംഭിച്ച മോഷണം മൂന്ന് മണി വരെ നീണ്ടുനിന്നതായി സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സ്ഥാപന ഉടമകൾ ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. മോഷണ ശ്രമത്തിനിടെ ഗ്ലാസും, ഫർണിച്ചറുകളും ഉൾപ്പെടെ തകർത്തതിൽ 3 ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടം സംഭവിച്ചതായി വ്യാപാരികൾ പറഞ്ഞു. എട്ട് കടകളിൽ ഒറ്റ രാത്രിയിൽ മോഷണം നടക്കുന്നത് ഇത് ആദ്യമാണെന്നും പൊലീസിൻറെ രാത്രി കാല നിരീക്ഷണം ശക്തമാക്കണമെന്നും വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരിക്കിടെ നടന്ന മോഷണം വ്യാപാരികൾക്ക് വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്.