ജൂലൈയിലും പ്രതീക്ഷിച്ച മഴയില്ല; നെൽകർഷകർ ആശങ്കയിൽ
മഴയുടെ അളവ് ശരാശരിയിലും താഴെയായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് പാലക്കാട്ടെ നെൽകർഷകർ.
പാലക്കാട്: മഴയുടെ അളവ് ശരാശരിയിലും താഴെയായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് പാലക്കാട്ടെ നെൽകർഷകർ. രണ്ട് ഘട്ടങ്ങളിലായാണ് പാലക്കാട് നെൽകൃഷി ചെയ്യുന്നത്. മെയ് അവസാനം ആരംഭിക്കുന്ന ഒന്നാം വിളയും സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ആരംഭിക്കുന്ന രണ്ടാം വിളയും. ഒന്നാംവിള പൂർണമായും മഴവെള്ളത്തെ ആശ്രയിച്ചാണെങ്കിൽ രണ്ടാംവിള കൃഷി മലമ്പുഴ അണക്കെട്ടിൽ നിന്നും കനാൽ വഴി എത്തിക്കുന്ന വെള്ളം ഉപയോഗിച്ചാണ്. സാധാരണ നിലയിൽ മെയ് അവസാനത്തോടുകൂടി ആരംഭിക്കേണ്ട ഒന്നാം വിള കൃഷി മഴ എത്താൻ വൈകിയതുമൂലം ഇത്തവണ ജൂൺ അവസാനത്തോടു കൂടിയാണ് തുടങ്ങിയത്.