പാലക്കാട് : അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറലിന് മാതാവിന്‍റെ അപേക്ഷ. സി. രാജേന്ദ്രന് കേസ് നടത്താന്‍ പരിചയക്കുറവുണ്ടെന്ന് കരുതുന്നതായും ഇദ്ദേഹത്തെ മാറ്റി അസി. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോനെ നിയമിക്കണമെന്നുമാണ് മധുവിന്‍റെ അമ്മ മല്ലിയുടെ ആവശ്യം.
മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസ് : സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കി അമ്മ - പാലക്കാട് മണ്ണാര്‍ക്കാട് സ്പെഷ്യൽ കോടതി
കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറലിന് അപേക്ഷ നൽകി മധുവിന്‍റെ അമ്മ
Also read: അട്ടപ്പാടി മധു വധക്കേസ്; ഒരു സാക്ഷി കൂടി കൂറുമാറി, കൂറുമാറിയത് മധുവിന്‍റെ ബന്ധു
പാലക്കാട് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍ ജൂണ്‍ എട്ടിനും ഒൻപതിനും വിസ്‌താരത്തിനിടെ സാക്ഷികളായ ഉണ്ണികൃഷ്‌ണന്‍, ചന്ദ്രന്‍ എന്നിവര്‍ കൂറുമാറിയിരുന്നു. ഈ സമയം താനും കോടതിയിലുണ്ടായിരുന്നെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നടപടികള്‍ തൃപ്‌തികരമല്ലെന്ന് പൊലീസിന്‍റെ റിപ്പോര്‍ട്ടിലുണ്ടെന്നും മല്ലിയുടെ അപേക്ഷയില്‍ പറയുന്നു. നിലവിലെ രീതിയില്‍ വിചാരണ തുടര്‍ന്നാല്‍ പ്രതികള്‍ രക്ഷപ്പെടുമെന്ന ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.