പാലക്കാട്:മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ കന്നുകാലികളിൽ പടർന്ന് പിടിച്ച ലംപി ത്വക്ക് രോഗത്തിനുള്ള വാക്സിൻ പാലക്കാട് എത്തിച്ചു. ഗുജറാത്തിൽ നിന്നെത്തിച്ച വാക്സിൻ പാലക്കാട് അകത്തേത്തറയിലെ കർഷകർക്ക് വിതരണം ചെയ്തു. ഇന്നും നാളെയുമായി രോഗം ബാധിച്ച പ്രദേശങ്ങളിലെല്ലാം വാക്സിൻ എത്തിക്കുമെന്ന് മൃഗസംരക്ഷണവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
ക്ഷീരകർഷകർക്ക് ആശ്വാസം; ലംപി ത്വക്ക് രോഗത്തിനുള്ള വാക്സിൻ പാലക്കാട് എത്തിച്ചു - Lumpy skin disease Vaccine
വാക്സിൻ എത്തിച്ച വീടുകളിൽ മൃഗ ഡോക്ടർമാർ നേരിട്ടെത്തി കുത്തിവെപ്പ് നൽകും.
![ക്ഷീരകർഷകർക്ക് ആശ്വാസം; ലംപി ത്വക്ക് രോഗത്തിനുള്ള വാക്സിൻ പാലക്കാട് എത്തിച്ചു ക്ഷീരകർഷകർ ലുംപി ത്വക്ക് രോഗം വാക്സിൻ പാലക്കാട് എത്തിച്ചു Lumpy skin disease Lumpy skin disease Vaccine](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5820294-thumbnail-3x2-gh.jpg)
ക്ഷീരകർഷകർക്ക് ആശ്വാസം; ലുംപി ത്വക്ക് രോഗത്തിനുള്ള വാക്സിൻ പാലക്കാട് എത്തിച്ചു
ക്ഷീരകർഷകർക്ക് ആശ്വാസം; ലംപി ത്വക്ക് രോഗത്തിനുള്ള വാക്സിൻ പാലക്കാട് എത്തിച്ചു
വാക്സിൻ എത്തിച്ച വീടുകളിൽ മൃഗ ഡോക്ടർമാർ നേരിട്ടെത്തി കുത്തിവെപ്പ് നൽകും. പാലക്കാട് ജില്ലയിൽ മാത്രം 42 പഞ്ചായത്തുകളിലെ അറുന്നൂറോളം പശുക്കൾക്ക് രോഗം ബാധിച്ചിട്ടുണ്ട്.
Last Updated : Jan 24, 2020, 10:51 AM IST