പാലക്കാട്: പൊലീസുകാരുടെ എണ്ണം 50 ശതമാനമായി കുറച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ്.പി ആര്‍ മനോജ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റേഷനുകളിലും പൊതുയിടങ്ങളിലും ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ എണ്ണം പകുതിയാക്കി കുറച്ചിട്ടുണ്ട്. നിലവിലെ പൊലീസുകാർ ഏഴു ദിവസം ഡ്യൂട്ടി എടുത്ത് ബാക്കിയുള്ള ഏഴുദിവസം ക്വാറന്‍റൈനില്‍ കഴിയുകയാണ്. ഈ സമയങ്ങളില്‍ ബാക്കിയുള്ള 50 ശതമാനം പൊലീസുകാരെ ഡ്യൂട്ടിയില്‍ നിയോഗിക്കും. പൊതുയിടത്ത് ജോലി ചെയ്യുന്ന പൊലീസുകാര്‍ ഓഫീസുകളില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യേണ്ട.
പൊലീസുകാരുടെ എണ്ണം പകുതിയാക്കി - Reduced
പകുതിപേര്‍ ഏഴു ദിവസം ഡ്യൂട്ടി എടുത്ത് ബാക്കിയുള്ള ഏഴുദിവസം ക്വാറന്‍റൈനില്‍ കഴിയണം
ലോക്ക് ഡൗണ്‍ ആരംഭിച്ചത് മുതല്‍ ജില്ലയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പൊതുയിടങ്ങളിലും സ്ഥാപനങ്ങളിലും നിരത്തുകളിലും പൊലീസ് പരിശോധന നടത്തുന്നു. ദിനംപ്രതി 100 മുതല്‍ 150 വരെ ലോക്ക് ഡൗണ്‍ ലംഘന കേസുകള്‍ ജില്ലയില്‍ പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇപ്പോള്‍ ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുറവുണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കേരളത്തിലേക്ക് എത്തുന്ന വാളയാര്‍ ചെക്‌പോസ്റ്റില്‍ ശരാശരി 70 പൊലീസുകാരാണ് രേഖകള്‍ പരിശോധിക്കുന്നതിനും ആളുകളെ കടത്തിവിടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത്. ചെക്‌പോസ്റ്റില്‍ എത്തുന്നവര്‍ക്ക് വേണ്ട സഹായങ്ങളും വിശ്രമിക്കാനുള്ള സൗകര്യങ്ങളും ഒരുക്കുന്നത് ജനമൈത്രി പൊലീസിന്‍റെ നേതൃത്വത്തിലാണ്. സംസ്ഥാന, ജില്ലാ അതിര്‍ത്തികളിലെ റോഡുകളില്‍ ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ ഒഴിവാക്കാന്‍ കൃത്യമായ പരിശോധനയാണ് നടത്തുന്നത്.