കേരളം

kerala

ETV Bharat / state

നാറാണത്തുഭ്രാന്തനെ കാണാൻ രായിരനെല്ലൂർ മലയിൽ ഇക്കൊല്ലം ആരും എത്തിയില്ല - പാലക്കാട്

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ 144 നിലനില്കുന്നതിനാൽ മല കയറാൻ ഭക്ത ജനങ്ങളെ അനുവദിക്കാത്തത്.

നാറാണത്തുഭ്രാന്തനെ കാണാൻ രയിരനെല്ലൂർ മലയിൽ ഇക്കൊല്ലം ആരും എത്തിയില്ല  palakkad  നാറാണത്തുഭ്രാന്തൻ  കൊവിഡ്  പാലക്കാട്  നിരോധനാജ്ഞ
നാറാണത്തുഭ്രാന്തനെ കാണാൻ രയിരനെല്ലൂർ മലയിൽ ഇക്കൊല്ലം ആരും എത്തിയില്ല

By

Published : Oct 17, 2020, 8:29 PM IST

പാലക്കാട്: ചരിത്ര പ്രസിദ്ധമായ രായിരനെല്ലൂർ മല ചവിട്ടാൻ ഇക്കൊല്ലം വിശ്വാസികൾ എത്തിയില്ല. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനാലും ജില്ലാ കലക്‌ടറുടെ നിർദേശപ്രകാരം രായിരനെല്ലൂർ മലകയറ്റം ഇത്തവണ ഒഴിവാക്കിയത്. പന്തിരുകുല പെരുമയുടെ വിശ്വാസത്തിൽ എല്ലാ വർഷവും തുലാം ഒന്നിനാണ് പട്ടാമ്പി നടുവട്ടത്തുള്ള പ്രശസ്‌തമായ രായിരനെല്ലൂർമല കയറ്റം നടക്കാറുള്ളത്. പതിനായിരക്കണക്കിന് വിശ്വാസികൾ എത്തിയിരുന്ന മലകയറ്റം ചരിത്രത്തിൽ ആദ്യമായാണ് മാറ്റിവെക്കുന്നത്. പട്ടാമ്പി നടുവട്ടത്താണ് പന്തിരുകുല പുരാവൃത്തമുറങ്ങുന്ന രയിരനെല്ലൂർ മല സ്ഥിതിചെയ്യുന്നത്. മലയാള മാസം തുലാം ഒന്നിന് ഈ മല കയറാൻ ഇതര ജില്ലകളിൽ നിന്നടക്കം പതിനായിരക്കണക്കിന് വിശ്വാസികളാണ് എത്തുക. എന്നാൽ ഇത്തവണ തുലാം ഒന്നിന് മലകയറാൻ വിശ്വാസികൾ എത്തിയില്ല.

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ 144 നിലനില്കുന്നതിനാൽ മല കയറാൻ ഭക്ത ജനങ്ങളെ അനുവദികരുതെന്ന ജില്ലാ കലക്ടറുടെ നിർദേശപ്രകാരമാണ് നാറാണത്ത് ഭ്രാന്തന്‍ ശ്രീ ദ്വാദശാക്ഷരി ട്രസ്റ്റ് ഇത്തവണത്തെ മലകയറ്റം ഒഴിവാക്കിയത്. കാട്ടു പാതയിലൂടെ കയറി നാറാണത്ത് ഭ്രാന്തന്റെ ഭീമൻ പ്രതിമ വലം വെച്ചതിന് ശേഷം മലമുകളിലെ ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് വിശ്വാസികൾ മടങ്ങാറ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ മലകയറ്റം ഒഴിവാക്കിയതായി അറിയിപ്പ് നൽകിയിരുന്നു. എങ്കിലും പല ദിക്കുകളിൽ നിന്നും ചിലർ എത്തിയിരുന്നു. പൊലീസിന്‍റെ പരിശോധനയും ഉണ്ടായിരുന്നു. മലമുകളിലെ ദേവീക്ഷേത്രത്തിൽ സാധാരണ പൂജകൾ നടന്നു. പന്തിരുകുല പ്രധാനി നാറാണത്തുഭ്രാന്തന് ദേവീ ദർശനം ലഭിച്ചുവെന്ന് ഐതിഹ്യവുമായാണ് എല്ലാ വർഷവും തുലാം ഒന്നിന് രായിരനെല്ലൂർ മലകയറ്റം ഒരു അനുഷ്ഠാനമായി നടത്തിവരുന്നത്. ചരിത്രത്തിൽ ആദ്യമായാണ് രായിരനെല്ലൂർ മലകയറ്റം ഒഴിവാക്കുന്നത്.

ABOUT THE AUTHOR

...view details