പാലക്കാട്: ജില്ലയിൽ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്‌റ്റിൽ. കാന്തളം സ്വദേശി സുഭാഷാണ് (24) അറസ്‌റ്റിലായത്.
വീട്ടമ്മയെ പീഡിപ്പിച്ച സംഭവം; യുവാവ് അറസ്‌റ്റിൽ - rape
ഇന്നലെയാണ് മംഗലംഡാം പൊലീസ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
വീട്ടമ്മയെ പീഡിപ്പിച്ച സംഭവം; യുവാവ് അറസ്‌റ്റിൽ
വീട്ടമ്മ തനിച്ചായ സമയം ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നാണു പരാതി. ബഹളംകേട്ട് അയൽവാസികളെത്തി മംഗലംഡാം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ മംഗലംഡാം പൊലീസ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി.