കേരളം

kerala

ETV Bharat / state

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ 50 വര്‍ഷം കഠിന തടവ് - പ്രതിയ്ക്ക് 50 വര്‍ഷം കഠിന തടവ്

പട്ടാമ്പി ഫാസ്‌റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.

rape  arrest  palakkad rape arrest  പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയ്ക്ക് 50 വര്‍ഷം കഠിന തടവ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയ്ക്ക് 50 വര്‍ഷം കഠിന തടവ്

By

Published : Apr 23, 2022, 10:53 PM IST

പാലക്കാട്:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 50 വര്‍ഷം കഠിനതടവ് വിധിച്ച് പട്ടാമ്പി ഫാസ്‌റ്റ് ട്രാക്ക് കോടതി. ചാലക്കുടി കൊന്നക്കുഴി സ്വദേശി ഷിജു (42) എന്നയാള്‍ക്കെതിരെയാണ് കോടതി നടപടി. തടവ്‌ശിക്ഷയ്‌ക്ക് പുറമെ ഒന്നേകാല്‍ ലക്ഷം രൂപ പിഴശിക്ഷയും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

പിഴയായ തുക പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പ്രേസിക്യൂഷന് വേണ്ടി നിഷ വിജയകുമാറാണ് ഹാജരായത്. പട്ടാമ്പി എസ്ഐമാരായ ഷിബു, അനിൽ മാത്യു എന്നിവരന്വേഷിച്ച കേസിലാണ് നീതിപീഠത്തിന്‍റെ അപൂര്‍വനടപടി.

ABOUT THE AUTHOR

...view details