കേരളം

kerala

ETV Bharat / state

ആത്മഹത്യ ചെയ്ത പൊലീസുകാരൻ കുമാറിന്‍റെ ഭാര്യയുടെ മൊഴിയെടുക്കാൻ ഐജിയെത്തി

ഒറ്റപ്പാലത്തെ കുമാറിന്‍റെ ബന്ധുവിന്‍റെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാൾ സജിനിയുടെ മൊഴി രേഖപ്പെടുത്തിയത്.

തൃശൂര്‍ റേഞ്ച് ഐജി കുമാറിന്‍റെ ഭാര്യയുടെ മൊഴിയെടുത്തു

By

Published : Aug 6, 2019, 8:48 AM IST

Updated : Aug 6, 2019, 2:58 PM IST

പാലക്കാട്: കല്ലേക്കാട് എആർ ക്യാമ്പിലെ പൊലീസുകാൻ കുമാർ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ കുമാറിന്‍റെ ഭാര്യ സജിനിയുടെ മൊഴി രേഖപ്പെടുത്തി. ഒറ്റപ്പാലത്തെ കുമാറിന്‍റെ ബന്ധുവിന്‍റെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാൾ സജിനിയെ കണ്ടത്. കുമാറിന്‍റെ മരണവുമായി ബന്ധപ്പെട്ട് തനിക്കും കുടുംബാംഗങ്ങൾക്കുമുള്ള സംശയങ്ങൾ സജിനി ഐജിയുമായി പങ്കുവച്ചു. സസ്പെന്‍റ് ചെയ്‌ത ഉദ്യോഗസ്ഥരെ കൂടാതെ മറ്റ് നാല് പേർ കൂടി കുമാറിന്‍റെ മരണത്തിന് കാരണക്കാരാണെന്ന് സജിനി ഐജിക്കും മൊഴി നൽകി. പതിനൊന്ന് മണിയോടെയാണ് ഐജിയും അന്വേഷണ ഉദ്യോഗസ്ഥരും ഒറ്റപ്പാലത്തെത്തിയത്.

ആത്മഹത്യ ചെയ്ത പൊലീസുകാരൻ കുമാറിന്‍റെ ഭാര്യയുടെ മൊഴിയെടുക്കാൻ ഐജിയെത്തി
Last Updated : Aug 6, 2019, 2:58 PM IST

ABOUT THE AUTHOR

...view details