പാലക്കാട്: ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ വിവാദ പരാമർശം നടത്തിയെന്ന പരാതിയിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം. അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസംഗം നടത്തിയിട്ടില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകിയതിനെ തുടർന്നാണ് തീരുമാനം. മലപ്പുറം എസ് പി പ്രതീഷ് കുമാറാണ് തൃശൂർ റേഞ്ച് ഐ ജി അജിത് കുമാറിന് റിപ്പോർട്ട് നൽകിയത്. തനിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് രമ്യ ഹരിദാസ് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ തൂപ്പുകാരന്‍റെ നിലവാരത്തിലേക്ക് ഡിജിപി താഴ്ന്നുവെന്ന് രമ്യ വിമര്‍ശിച്ചു. ഇനി കോടതിയിലാണ് പ്രതീക്ഷയെന്നും രമ്യ. എ വിജയരാഘവനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
രമ്യ ഹരിദാസിനെതിരായ പരാമർശം; വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം - alathur
പൊന്നാനിയിൽ നടന്ന യോഗത്തിനിടെയാണ് എൽഡിഎഫ് കൺവീനർ വിജയരാഘവൻ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
![രമ്യ ഹരിദാസിനെതിരായ പരാമർശം; വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം](https://etvbharatimages.akamaized.net/etvbharat/images/768-512-3055238-thumbnail-3x2-remya.jpg)
പൊന്നാനിയിൽ പൊതുയോഗത്തിനിടെയാണ് വിജയരാഘവൻ രമ്യക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. പൊന്നാനിയില്‍ പി വി അന്‍വറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് മുതല്‍ നേതാക്കള്‍ പാണക്കാട് എത്തുകയാണ്. ആലത്തൂരിലെ സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നെന്നും ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്‍റെ വിവാദ പരാമര്‍ശം. ഇതിനെതിരെ രമ്യ പൊലീസില്‍ പരാതി നൽകി. വിജയരാഘവന്‍റെ പ്രസംഗം തനിക്ക് വ്യക്തപരമായി അപമാനമുണ്ടാക്കിയെന്ന് രമ്യ പരാതിയില്‍ പറഞ്ഞിരുന്നു. എ വിജയരാഘവനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് വിജയരാഘവനെതിരെ കേസെടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.