രമേശ് പുറത്തുവിട്ട ഇരട്ട വോട്ട് പട്ടികയിൽ ഇരട്ടകളും - തെരഞ്ഞെടുപ്പ് കമ്മിഷൻ
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പുറത്ത് വിട്ട ഇരട്ട പട്ടികയിൽ ഇരട്ട സഹോദരങ്ങളും.
രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ട വോട്ട് പട്ടികയിൽ പിശകെന്നു പരാതി
പാലക്കാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ട വോട്ട് പട്ടികയിൽ പിശക്. ഇരട്ട വോട്ടെന്ന് പറഞ്ഞ് അദ്ദേഹം പുറത്തുവിട്ട പട്ടികയിൽ ഇരട്ട സഹോദരങ്ങളും ഉള്‍പ്പെട്ടു. ഒറ്റപ്പാലം മണ്ഡലത്തിലെ 135-ാം നമ്പർ ബൂത്തിലെ അരുണും വരുണുമാണ് പട്ടികയിലുള്ളത്. സംഭവത്തിൽ പ്രതിപക്ഷ നേതാവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അരുൺ അറിയിച്ചു.