പാലക്കാട്: കേരളാ ബാങ്ക് രൂപീകരണത്തിന്‍റെ വിജയാഹ്ളാദ റാലിയും സമ്മേളനവും പാലക്കാട് നടന്നു. ചടങ്ങ് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്‌ണൻ കുട്ടി ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി.
കേരളാ ബാങ്ക് രൂപീകരണത്തിന്‍റെ വിജയാഹ്ളാദ റാലിയും സമ്മേളനവും നടന്നു
പാലക്കാട് നടന്ന ചടങ്ങ് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്‌ണൻ കുട്ടി ഉദ്ഘാടനം ചെയ്‌തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സാധാരണക്കാർക്ക് കുറഞ്ഞ പലിശ നിരക്കിൽ കേരളാ ബാങ്ക് വഴി വായ്‌പ നൽകുമെന്ന് മന്ത്രി കൃഷ്‌ണൻകുട്ടി പറഞ്ഞു
രാജ്യം വളരെ പ്രാധാന്യത്തോട് കൂടിയാണ് കേരള ബാങ്കിനെ നോക്കി കാണുന്നതെന്നും രാജ്യത്തെ സഹകരണ മേഖലയിലെ പ്രമുഖർ ഇതിനോടകം കേരള ബാങ്ക് രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദേശീയ മാധ്യമങ്ങളിലും വിവിധ സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിലും കേരളാ ബാങ്കിനെ കുറിച്ചുള്ള വാർത്തകൾ പ്രാധാന്യം നേടിയത് ഇതിന്‍റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ സഹകരണ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി മാത്രമായിരിക്കും കേരള ബാങ്കിന്‍റെ പ്രവർത്തനമെന്നും ബാങ്കിന്‍റെ രൂപീകരണത്തെ എതിർക്കാൻ ശ്രമിച്ച ചിലർ നടത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.