പാലക്കാട്: ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞതോടെ അണക്കെട്ടുകളുടെ ഷട്ടറുകള്‍ താഴ്ത്തി. കാഞ്ഞിരപ്പുഴ, മംഗലം, വാളയാർ ഡാമുകളാണ് തുറന്നിരുന്നത്. വൃഷ്ടിപ്രദേശത്ത് മഴയുടെ തോത് കുറഞ്ഞതോടെ മംഗലം ഡാമിൽ 30 സെന്‍റിമീറ്ററിൽ നിന്നും ഇന്നലെ 20 സെന്‍റിമീറ്റർ വരെ താഴ്ത്തിയ ഷട്ടറുകൾ വീണ്ടും 15 സെന്‍റിമീറ്ററിലേക്ക് താഴ്ത്തി. മുൻപ് 60 സെന്‍റിമീറ്റർ വരെ ഷട്ടർ ഉയർത്തിയിരുന്നു.
പാലക്കാട് മഴ കുറഞ്ഞു; അണക്കെട്ടുകളുടെ ഷട്ടറുകള്‍ താഴ്ത്തി - Rainfall in Palakkad reduced
നിലവില്‍ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിന് ആനുപാതികമായ വെള്ളം മാത്രമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
പാലക്കാട് മഴ കുറഞ്ഞു; അണക്കെട്ടുകളുടെ ഷട്ടറുകള്‍ താഴ്ത്തി
കാഞ്ഞിരപ്പുഴ ഡാമിലെ ഷട്ടറുകൾ 20 സെന്‍റിമീറ്ററിൽ നിന്ന് 5 സെന്‍റിമീറ്ററാക്കി കുറച്ചത് ഇപ്പോഴും തുടരുകയാണ്. വാളയാർ ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍ രണ്ട് സെന്‍റിമീറ്റർ തുറന്നതും ഇപ്പോഴും തുടരുന്നു. നിലവില്‍ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിന് ആനുപാതികമായ വെള്ളം മാത്രമാണ് പുറത്തേക്ക് ഒഴുക്കുന്നതെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർമാർ അറിയിച്ചു.