പാലക്കാട് :അട്ടപ്പാടി ഗവൺമെന്റ് കോളജിൽ ഇന്നലെ നടന്ന ബികോം -ബിബിഎ ഇംഗ്ലീഷ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് നൽകിയത് പഴയ ചോദ്യ പേപ്പറെന്ന് വിദ്യാര്‍ഥികള്‍. 2017ല്‍ അഡ്‌മിഷന്‍ എടുത്ത വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സപ്ലിമെന്‍ററി പരീക്ഷയുടെ ചോദ്യപേപ്പറാണ് 2021ല്‍ പ്രേവശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയതെന്നാണ് ആക്ഷേപം.
64 വിദ്യാർഥികൾക്കാണ് ചോദ്യപപ്പര്‍ മാറി നല്‍കിയത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ഓൺലൈനിൽ ലഭിക്കുന്ന ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്ത് പ്രിന്‍റെടുത്ത് നൽകുകയാണ് കോളജുകള്‍ ചെയ്യുന്നത്.