കേരളം

kerala

ETV Bharat / state

ആവേശച്ചൂടിൽ പുത്തൂർ വേലയ്‌ക്ക് കൊടിയിറക്കം - പുത്തൂർ വേല

വെള്ളിയാഴ്‌ച ആരംഭിച്ച പകല്‍വേല ഇന്ന് രാവിലത്തെ ചടങ്ങുകള്‍ക്ക് ശേഷമാണ് അവസാനിച്ചത്.

പുത്തൂർ വേല  puthoor vela
ആവേശച്ചൂടിൽ പുത്തൂർ വേലയ്‌ക്ക് കൊടിയിറക്കം

By

Published : Apr 9, 2022, 12:20 PM IST

പാലക്കാട്:പുത്തൂര്‍ പകല്‍വേല കൊടിയിറങ്ങി. വാദ്യഘോഷങ്ങളുടെയും കുടമാറ്റത്തിന്‍റെയും ആവേശ ചൂടിലാണ് ആഘോഷങ്ങള്‍ക്ക് വിരാമമായത്. വെള്ളിയാഴ്‌ചയാണ് പകല്‍വേല ആരംഭിച്ചത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ കൂത്തഭിഷേകം-താലപ്പൊലിവേല ആഘോഷങ്ങള്‍ നടന്നത്. വെള്ളിയാഴ്‌ച പതിവ് പൂജകള്‍ കഴിഞ്ഞ് ഈടുവെടിക്ക് ശേഷമാണ് പകല്‍വേല പുറപ്പെട്ടത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിപേരാണ് വേല കാണാന്‍ എത്തിയത്.

മറ്റ് ചടങ്ങുകള്‍ക്ക് ശേഷം രാത്രിയോടെയാണ് വേല കാവുകയറിയത്. അതിന് പിന്നാലെ തൃത്തായമ്പകവും നടന്നു. ഇന്ന് രാവിലെ (09 ഏപ്രില്‍ 2022) നടന്ന ശ്രീരാമപട്ടാഭിഷേകം ചടങ്ങിന് പിന്നാലെയാണ് വേലയ്‌ക്ക് പരിസമാപ്‌തി കുറിച്ചത്.

Also read: ബസിന് മുകളിൽ യാത്രക്കാരെ കയറ്റിയ സംഭവം ; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ABOUT THE AUTHOR

...view details