കേരളം

kerala

ETV Bharat / state

അട്ടപ്പാടി മധു കേസ്: സാക്ഷി വിസ്‌താരം ഈ മാസം 19ന് തുടങ്ങും

സാക്ഷികളുടെ കൂറ് മാറ്റത്തെ തുടര്‍ന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വാദം ഈ മാസം 16ന് തുടങ്ങും

Etv Bharat
Etv Bharat

By

Published : Aug 10, 2022, 10:44 PM IST

പാലക്കാട്:അട്ടപ്പാടിയിൽ ആള്‍ക്കൂട്ട ആക്രമണത്തെ തുടർന്ന്‌ ആദിവാസി യുവാവ്‌ മധു കൊല്ലപ്പെട്ട കേസിൽ സാക്ഷി വിസ്‌താരം ഈ മാസം 19ന്‌ (19.08.2022) തുടങ്ങും. സാക്ഷികൾ നിരന്തരം കൂറുമാറുന്നതിനാൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന്‌ വിചാരണക്കോടതിയായ മണ്ണാർക്കാട്‌ എസ്‌സി, എസ്‌ടി പ്രത്യേക കോടതിയിൽ പ്രോസിക്യൂഷൻ ഹർജി നൽകിയരുന്നു. ഇതിൽ ഈ മാസം 16 ന്‌ വാദം തുടരും.

അതിൽ ഉത്തരവ്‌ വന്നശേഷമായിരിക്കും സാക്ഷി വിസ്‌താരം തുടരുകയെന്ന്‌ സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ രാജേഷ്‌ എം മേനോൻ പറഞ്ഞു. ബുധനാഴ്‌ച വിസ്‌തരിക്കൻ നിശ്‌ചയിച്ചിരുന്ന അഞ്ച്‌ സാക്ഷികളും കഴിഞ്ഞ അഞ്ചിന്‌ ഹാജാരാകാതിരുന്ന രണ്ട്‌ സാക്ഷികളും ബുധനാഴ്‌ച കോടതിയിൽ ഹാജരായിരുന്നു. വെള്ളിയാഴ്ച ഹാജരാകാതിരുന്ന 25, 26 സാക്ഷികളായ രാജേഷ്, ജയകുമാർ എന്നിവരും 27, 28, 33, 34, 35 സാക്ഷികളായ സൈതലവി, മണികണ്ഠൻ, രഞ്ജിത്ത്, മണികണ്ഠൻ, അനൂപ് എന്നിവരെയുമാണ് ബുധനാഴ്ച വിസ്തരിക്കാനിരുന്നത്.

പ്രതികളിൽ 12 പേരുടെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന കാരണങ്ങൾ നിരത്തിയാണ് ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഹർജി നൽകിയതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് സി മേനോൻ പറഞ്ഞു.

പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള പ്രോസിക്യൂഷന്‍റെ നീക്കം മധുവിന് നീതി ലഭിക്കാനുള്ളതല്ലെന്ന് പ്രതിഭാഗം അഭിഭാഷകരിൽ ഒരാളായ ബാബുകാർത്തികേയൻ പറഞ്ഞു. എത്രയും പെട്ടെന്ന് വിസ്‌താരം പൂർത്തിയാക്കണമെന്ന്‌ ഹൈക്കോടതി നിർദ്ദേശം ഉണ്ടായിട്ടും ഇത്തരത്തിൽ കേസ് വലിച്ചു നീട്ടുന്നത് യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള പ്രോസിക്യൂഷന്‍റെ വ്യഗ്രതയാണെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details