കേരളം

kerala

ETV Bharat / state

കേരളത്തിന്‍റെ ശക്തി പൊതുവിദ്യാഭ്യാസ മേഖലയെന്ന് മന്ത്രി സി. രവീന്ദ്രനാഥ് - പാലക്കാട്

ചിറ്റൂർ ഗവൺമെന്‍റ് വിക്‌ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈടെക് ബിൽഡിങ് ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

public education is the strength of kerala  c raveendranath  കേരളത്തിന്‍റെ ശക്തി പൊതുവിദ്യാഭ്യാസ മേഖല  മന്ത്രി സി രവീന്ദ്രനാഥ്  പാലക്കാട്  പാലക്കാട് ലേറ്റസ്റ്റ് ന്യൂസ്
കേരളത്തിന്‍റെ ശക്തി പൊതുവിദ്യാഭ്യാസ മേഖലയാണെന്ന് മന്ത്രി സി രവീന്ദ്രനാഥ്

By

Published : Dec 7, 2019, 1:17 PM IST

Updated : Dec 7, 2019, 1:40 PM IST

പാലക്കാട്: കേരളത്തിന്‍റെ ശക്തി പൊതുവിദ്യാഭ്യാസ മേഖലയാണെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. സംസ്ഥാനം ലോകത്തിന്‍റെ നെറുകയിൽ എത്താൻ കാരണം പൊതുവിദ്യാഭ്യാസ മേഖലയാണെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു. ചിറ്റൂർ ഗവൺമെന്‍റ് വിക്‌ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈടെക് ബിൽഡിങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്‍റെ ശക്തി പൊതുവിദ്യാഭ്യാസ മേഖലയെന്ന് മന്ത്രി സി. രവീന്ദ്രനാഥ്

പൊതുവിദ്യാലയങ്ങൾ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്നത് കേരള സർക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കേരളത്തിലെ ഓരോ മണ്ഡലത്തിലും കുറഞ്ഞത് 50 കോടി രൂപയെങ്കിലും പൊതു വിദ്യാഭ്യാസ മേഖലയ്ക്കായി നിക്ഷേപിച്ചിട്ടുണ്ട്. കുട്ടികളിൽ വളർന്നു വരുന്ന ശാസ്‌ത്ര ചിന്താഗതി പ്രതീക്ഷ നൽകുന്നതാണെന്നും വിദ്യാഭ്യാസ മന്ത്രി പാലക്കാട് പറഞ്ഞു. ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്‌ണൻകുട്ടി അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ശാസ്‌ത്ര ഉപകരണങ്ങളുടെ പ്രദർശനത്തിലും ചിത്രപ്രദർശനത്തിലും മന്ത്രിമാർ പങ്കെടുത്തു.

Last Updated : Dec 7, 2019, 1:40 PM IST

ABOUT THE AUTHOR

...view details