കേരളം

kerala

ETV Bharat / state

'പിടി 7'നെ പിടികൂടൽ; വയനാട്ടിലെ കൂട് നിർമാണത്തിന് മഴ തടസ്സം - വയനാട് മുത്തങ്ങ

15 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള കൂടാണ് നിർമിക്കുന്നത്. കൂടിന്‍റെ പണി ആരംഭിച്ചതും മഴ എത്തിയതോടെ നിർമാണം തടസപ്പെട്ടു.

pt seven wild elephant catching updation  wild elephant in dhoni  pt seven  palakkad dhoni pt seven wild elephant  പിടി 7നെ പിടികൂടൽ  വയനാട്ടിലെ കൂട് നിർമാണം പിടി 7  പിടി 7  പിടി 7 കാട്ടാന  പിടി 7 കാട്ടാനയെ പിടിക്കാൻ കൂട് നിർമാണം  വയനാട് മുത്തങ്ങ  കൂടിന്‍റെ പണി
'പിടി 7'നെ പിടികൂടൽ

By

Published : Dec 16, 2022, 1:43 PM IST

പാലക്കാട്:കാട്ടാന 'പിടി 7'നെ മയക്കുവെടിവച്ച്‌ പിടിച്ച്‌ വയനാട്ടിലെത്തിച്ച്‌ പാർപ്പിക്കാനുള്ള കൂട്‌ നിർമാണത്തിന്‌ മഴ തടസം. വയനാട് മുത്തങ്ങയിൽ നാലുദിവസമായി തുടരുന്ന മഴയാണ്‌ പ്രശ്‌നമാകുന്നത്‌. കൂടിനാവശ്യമായ യൂക്കാലി മരങ്ങളുടെ ലേലം പൂർത്തിയാക്കി കൂടിന്‍റെ പണി ആരംഭിച്ചതും മഴയെത്തി.

15 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള കൂടാണ് ഒരുക്കുന്നത്. മഴ മാറിയാൽ ഒരാഴ്‌ചയ്ക്കകം പണി പൂർത്തിയാക്കാനാണ്‌ തീരുമാനം. കൂട്‌ പൂർത്തിയായാൽ ആനയെ പിടിക്കാൻ മുത്തങ്ങയിൽ നിന്ന് പ്രത്യേകസംഘം ധോണി വനമേഖലയിലെത്തും. കുങ്കികളും മയക്കുവെടി വിദഗ്‌ധരും ഡോക്‌ടർമാരും ഇവർക്കൊപ്പം ഉണ്ടാകും.

രണ്ടാഴ്‌ച മുമ്പ് ധോണിയിലെത്തിയ ആദ്യസംഘം, പിടി 7നെ നിരീക്ഷിക്കുന്നുണ്ട്‌. ആനയുടെ സഞ്ചാരം, പകൽ സമയത്ത് നിലയുറപ്പിക്കുന്ന സ്ഥലം എന്നിവ മനസിലാക്കാനായി നിരീക്ഷണം ശക്തമാക്കി. മയക്കുവെടിവയ്ക്കാൻ അനുയോജ്യമായ സ്ഥലത്തേക്ക്‌ ആനയെ എത്തിക്കാനാവശ്യമായ പദ്ധതികൾ നിലവിൽ ആലോചിക്കുകയാണ്.

കഴിഞ്ഞ ദിവസവും ഈ ആന ധോണിയിൽ കൃഷി നശിപ്പിച്ചു. കുന്നത്തുകുളത്ത് പ്രേമദാസന്‍റെ നെൽകൃഷിയാണ്‌ നശിപ്പിച്ചത്‌. വനംവകുപ്പ്‌ ജീവനക്കാരുമായി കർഷകസംഘം നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്ന് പ്രദേശത്ത് വലിയ ലൈറ്റ്‌ സ്ഥാപിക്കാനും നെല്ല് കൊയ്തെടുക്കുന്നതുവരെ പിക്കറ്റ് ഏർപ്പെടുത്താനും തീരുമാനമായി.

Also read:ഓട്ടോറിക്ഷയ്‌ക്കുനേരെ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം ; പിഞ്ചുകുഞ്ഞുള്‍പ്പടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ABOUT THE AUTHOR

...view details