പാലക്കാട്/കൊല്ലം/കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. ബാരിക്കേടുകൾ തകർക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സംഘർഷത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ഡി. കൃഷ്ണകുമാർ അടക്കമുള്ളവർക്ക് പരിക്കേറ്റു.
മന്ത്രി കെ.ടി ജലീലിന്‍റെ രാജി: ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധം - kollam yuvamorch and mahila morcha
കെ.ടി ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ബിജെപിയും കൊല്ലത്ത് യുവമോർച്ചയും മഹിളാ മോർച്ചയും കോഴിക്കോട് കെഎസ്‌യു പ്രവർത്തകരും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
![മന്ത്രി കെ.ടി ജലീലിന്‍റെ രാജി: ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധം മന്ത്രി കെ.ടി ജലീലിന്‍റെ രാജി കെ.ടി ജലീൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രതിഷേധം പാലക്കാട്/കൊല്ലം/കോഴിക്കോട് സ്വർണക്കടത്ത് കേസിൽ കെ.ടി ജലീൽ രാജി വയ്ക്കണം ബിജെപി പ്രവർത്തകരും പൊലീസും യുവമോർച്ചയും മഹിളാ മോർച്ചയും മാർച്ച് കെഎസ്‌യു നടത്തിയ മാർച്ച് Minister KT Jaleel's resignation gold smuggling case kerala march in various parts Protests occurred in various parts of the state palakkad march bjp kollam yuvamorch and mahila morcha kozhikode ksu march](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8807442-thumbnail-3x2-marchktjaleel.jpg)
ആംബുലൻസിലെ പീഡനത്തിനെതിരെയും കെ.ടി ജലീൽ രാജിവയ്ക്കണമെന്ന ആവശ്യമുന്നയിച്ചും കൊല്ലത്ത് യുവമോർച്ചയും മഹിളാ മോർച്ചയും മാർച്ച് സംഘടിപ്പിച്ചു. കൊല്ലം കോർപ്പറേഷനിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കമ്മിഷണർ ഓഫിസിലേക്ക് മഹിളാ മോർച്ചാ പ്രവർത്തകർ നടത്തിയ പ്രതിഷേധം പൊലീസ് ബാരിക്കേഡുകൾ വച്ച് തടഞ്ഞു. വനിതാ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്‌ത് നീക്കി.
കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കലക്ടറേറ്റിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് കെഎസ്‌യു പ്രവർത്തകർ കോഴിക്കോട്- വയനാട് റോഡ് ഉപരോധിച്ചു. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് വി.ടി നിഹാൽ ഉൾപ്പെടെ പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.