പാലക്കാട്: രാജ്യത്തിന്‍റെ മതേതര മൂല്യങ്ങളെ തകർക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ നാളത്തെ ഹർത്താൽ വിജയിപ്പിക്കണമെന്ന് സംയുക്ത സമരസമിതി. ഇന്ത്യയിൽ ജനിച്ച് ജീവിക്കുന്ന ജനങ്ങൾക്ക് രാജ്യമില്ലാതാകുന്ന സ്ഥിതിയാണ് നിയമ ഭേദഗതിയിലൂടെ സംഭവിക്കാൻ പോകുന്നതെന്നും ഇതിനെതിരായി മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ചത്തെ ഹര്‍ത്താലില്‍ നിന്നും പിന്മാറില്ലെന്ന് സംയുക്ത സമരസമിതി - പൗരത്വ നിയമ ഭേതഗതിക്കെതിരായ ഹർത്താൽ വിജയിപ്പിക്കാൻ സംയുക്ത സമരസമിതി ആഹ്വാനം
ഹർത്താൽ ആരെയും അടിച്ചേൽപ്പിക്കില്ലെന്നും വാഹനങ്ങൾ തടയില്ലെന്നും അവശ്യ സേവനങ്ങളെയും ശബരിമല തീർഥാടകരെയും ഹർത്താലിൽ നിന്നും ഒഴിവാക്കുമെന്നും സമരസമിതി നേതാക്കൾ
വെൽഫെയർ പാർട്ടി, എസ്ഡിപിഐ, ബിഎസ്പി, സോളിഡാരിറ്റി തുടങ്ങിയ മുപ്പത്തിയഞ്ചോളം രാഷ്ട്രീയ പാർട്ടികളും അറുപതിലധികം സാംസ്ക്കാരിക സംഘടനകളും ചേർന്നാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹർത്താൽ ആരെയും അടിച്ചേൽപ്പിക്കില്ലെന്നും വാഹനങ്ങൾ തടയില്ലെന്നും അവശ്യ സേവനങ്ങളെയും ശബരിമല തീർഥാടകരെയും ഹർത്താലിൽ നിന്നും ഒഴിവാക്കുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. ഹർത്താലിന് മുന്നോടിയായി ഇന്ന് വൈകിട്ട് പാലക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. ഏഴ് ദിവസം മുൻപ് നോട്ടീസ് കൊടുക്കുന്നത് നടക്കില്ലെന്ന് പോരാട്ടം നേതാവ് എം.എൻ. രാവുണ്ണി പറഞ്ഞു.