പാലക്കാട്: വിധവാ സഹായ ഫണ്ട് കുടിശിക തീർത്ത് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള വിധവാ സംഘം പ്രതിഷേധ മാർച്ച് നടത്തി. വിധവകൾക്ക് ധനസഹായം നൽകുന്ന കേന്ദ്ര ഗവൺമെന്‍റ് പദ്ധതിയായ ദേശീയ കുടുംബ സഹായ ഫണ്ടിന്‍റെ കുടിശിക തുക വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് കേരള വിധവാ സംഘം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും പ്രതിഷേധ ധർണയും സംഘടിപ്പിച്ചത്.
വിധവാ സഹായ ഫണ്ട് കുടിശിക നൽകണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു - കെ.എസ്. സലീഖ
2014 മുതലുള്ള കുടിശിക തുക വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേരള വിധവാ സംഘം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.
പ്രതിഷേധ മാർച്ച്
2014 മുതലുള്ള തുകയാണ് കുടിശികയായി കിടക്കുന്നത്. മുൻ എംഎൽഎയും വിധവാ സംഘം സംസ്ഥാന അധ്യക്ഷയുമായ കെ.എസ് സലീഖ മാർച്ച് ഉദ്‌ഘാടനം ചെയ്‌തു.