പാലക്കാട്: അട്ടപ്പാടി സഹകരണ ഫാമിങ് സൊസൈറ്റിയുടെ ഫാം ടൂറിസം പദ്ധതിയിലെ സ്വകാര്യ പങ്കാളിത്തം സർക്കാരിന്‍റെ അറിവോടെയല്ലന്ന് ആവർത്തിച്ച് മന്ത്രി എ.കെ ബാലൻ. കരാർ നൽകാൻ സൊസൈറ്റിക്ക് അധികാരം ഉണ്ടെന്ന തെറ്റിധാരണയാണ് ഭൂമി പാട്ടത്തിന് നൽകാൻ കാരണം. വിഷയത്തിൽ വീഴ്‌ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇതിനായി പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കമ്മീഷന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ആദിവാസി വിഭാഗത്തിന്‍റെ സമ്മതമില്ലാതെ ഒരു തുണ്ട് ഭൂമി പോലും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ലന്നും എ.കെ ബാലന്‍ പറഞ്ഞു.
ഫാം ടൂറിസം പദ്ധതിയിലെ സ്വകാര്യ പങ്കാളിത്തം സർക്കാരിന്‍റെ അറിവോടെയല്ലെന്ന് എ.കെ ബാലൻ
അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ബാലൻ വ്യക്തമാക്കി.
ഫാം ടൂറിസം പദ്ധതിയിലെ സ്വകാര്യ പങ്കാളിത്തം സർക്കാരിന്‍റെ അറിവോടെയല്ലെന്ന് എ.കെ ബാലൻ
ആദിവാസി പുനരധിവാസത്തിനായി 1975 ൽ ആരംഭിച്ച നാല് ഫാമുകള്‍ നഷ്‌ടത്തിലായതോടെ വരുമാനം ലക്ഷ്യമിട്ട് ഫാം ടൂറിസം പദ്ധതിക്ക് സൊസൈറ്റി തുടക്കമിട്ടത്. തൃശൂരിലെ എം.എൽ ഹോംസ് എന്ന സ്വകാര്യ സ്ഥാപനത്തിന് 25 വർഷത്തിന് ഭൂമി പാട്ടം നൽകികൊണ്ടായിരുന്നു കരാർ. എന്നാൽ ആദിവാസി സംഘടനകള്‍ പ്രതിഷേധവുമായി വന്നതോടെ കരാർ വിവാദത്തിലായിരുന്നു.