പാലക്കാട് ജില്ലയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക് - പാലക്കാട് ജില്ലയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്
ഡിഎ കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്, എ.ഐ.ടി.യു.സി തുടങ്ങിയ സംഘടനകൾ സമരത്തിൽ പങ്കെടുക്കുന്നു.
![പാലക്കാട് ജില്ലയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക് private bus strike private bus strike in palakkad on saturday പാലക്കാട് പാലക്കാട് ജില്ലയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക് പാലക്കാട് ലേറ്റസ്റ്റ് ന്യൂസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6322823-thumbnail-3x2-palakkad.jpg)
പാലക്കാട്:ജില്ലയിൽ നാളെ സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കും. ഡിഎ കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഡിഎ കുടിശികയുടെ രണ്ടു ഗഡുവെങ്കിലും ഉടൻ നൽകിയാൽ സമരത്തിനിറങ്ങില്ലെന്ന് തൊഴിലാളി സംഘടനാ പ്രതിനിധികൾ അറിയിച്ചെങ്കിലും ബസുടമകൾ വഴങ്ങിയില്ല. ബസ് ചാർജ് വർധനവിന് ശേഷം ഡിഎ വർധനവ് നടപ്പിലാക്കാമെന്ന നിലപാടാണ് ബസുടമകൾ സ്വീകരിച്ചത്. സി.ഐ.ടി.യു , ഐ.എൻ.ടി.യു.സി, ബി.എം.എസ്, എ.ഐ.ടി.യു.സി തുടങ്ങിയ സംഘടനകൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്ന ജില്ലയായതിനാൽ സമരം ജനജീവിതത്തെ സാരമായി ബാധിക്കും.