പാലക്കാട്: പാലക്കാട്- തൃശൂർ ദേശീയ പാതയില്‍ മൊബൈല്‍ ഫോൺ ഉപയോഗിച്ച് സ്വകാര്യ ബസ് ഡ്രൈവറുടെ അഭ്യാസം. പാലക്കാട് നിന്നും തൃശൂരിലേക്ക് പോയ സെന്‍റ് ജോസ് ബസിലെ ഡ്രൈവറാണ് മൊബൈല്‍ ഉപയോഗിച്ച് കൊണ്ട് ബസ് ഓടിച്ചത്. പാലക്കാട് മുതല്‍ ചിതലി വരെ 15 കിലോമീറ്ററോളം അപകടരമായാണ് ഇയാൾ വണ്ടി ഓടിച്ചതെന്ന് യാത്രക്കാരില്‍ ഒരാൾ എടുത്ത മൊബൈല്‍ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
മൊബൈല്‍ ആസ്വദിച്ച് ബസ് ഡ്രൈവിംഗ്; ജീവൻ കൈയില്‍ പിടിച്ച് യാത്രക്കാർ - palakkad bus driver
പാലക്കാട് നിന്നും തൃശൂരിലേക്ക് പോയ സെന്‍റ് ജോസ് ബസിലെ ഡ്രൈവറാണ് 15 കിലോമീറ്ററോളം ഫോൺ ഉപയോഗിച്ച് ബസ് ഓടിച്ചത്.
പാലക്കാട് മൊബൈല്‍ ഉപയോഗിച്ച് ബസ് ഡ്രൈവറുടെ അഭ്യാസം; ജീവൻ കൈയില്‍ പിടിച്ച് യാത്രക്കാർ
നാല്‍പ്പതോളം യാത്രക്കാരുണ്ടായിരുന്ന ബസിലാണ് വലത് കയ്യില്‍ മൊബൈല്‍ പിടിച്ച് ഒരു കൈ മാത്രം ഉപയോഗിച്ച് അപകടകരമായ നിലയില്‍ ഡ്രൈവറുടെ അഭ്യാസ പ്രകടനം. സംഭവത്തില്‍ ആർടിഒ കേസ് എടുത്തിട്ടുണ്ട്.