മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു - പാലക്കാട് വാർത്തകൾ
കൊടുവാളിക്കുണ്ട് പൊട്ടച്ചിറ അലിയുടെ മകൾ ഫൗസിയ(28)യാണ് മരിച്ചത്.

പാലക്കാട്: മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു. കൊടുവാളിക്കുണ്ട് പൊട്ടച്ചിറ അലിയുടെ മകൾ ഫൗസിയ(28)യാണ് മരിച്ചത്. പെൺകുഞ്ഞിന് ജന്മം നൽകിയാണ് ഫൗസിയ യാത്രയായത്. പ്രസവത്തിനിടെ ശ്വാസകോശത്തിലേക്ക് വെള്ളം കയറിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു. മുൻകരുതലുകളില്ലാതെ ഡോക്ടർമാർ പ്രസവസമയങ്ങളിൽ ഇടപഴകുന്നതു കൊണ്ടാണ് ഇത്തരം ദുരന്തങ്ങൾ സംഭവിക്കുന്നതെന്നും ഡോക്ടർമാരുടെ അശ്രദ്ധമൂലമാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു. നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ബന്ധുക്കൾ അറിയിച്ചു.