പാലക്കാട്: അട്ടപ്പാടി ആദിവാസി മേഖലയിലുള്ളവര്‍ക്ക് കൈത്താങ്ങുമായി പൂരപ്രേമി തൃശൂർ ഘടകം. താവളം, കൂക്കംപാളയം കോളനികളിലെ 65 വീട്ടുകാർക്കും പാലൂർ, ആനക്കട്ടി ഊരിലെ 15 വീട്ടുകാർക്കുമാണ് പൂരപ്രേമി തൃശൂർ ഘടകം വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും മരുന്നുകളും എത്തിച്ചു നൽകിയത്. അട്ടപ്പാടി മേഖലാ ജനമൈത്രി എക്സ്സെസ് സ്ക്വാഡ് സി.ഐ. സജീവ് കുമാറിന്‍റെ ആവശ്യപ്രകാരമായിരുന്നു പൂരപ്രേമി സംഘം എത്തിയത്. ഊര് മൂപ്പൻ നഞ്ചൻ, പഞ്ചായത്ത് മെമ്പർ അല്ലൻ എന്നിവരുടെ സാനിധ്യത്തിൽ കോളനിയിൽ സാധനങ്ങൾ വിതരണം ചെയ്തു.
അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ക്ക് കൈത്താങ്ങായി പൂരപ്രേമി സംഘം - ആദിവാസി ഊരുകള്‍
അട്ടപ്പാടിയിലെ ആദിവാസി മേഖലയിലുള്ളവര്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മരുന്നുകളുമാണ് പൂരപ്രേമി തൃശൂർ ഘടകം എത്തിച്ചുനല്‍കിയത്.
![അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ക്ക് കൈത്താങ്ങായി പൂരപ്രേമി സംഘം Poorapremi Sangham to help the tribal villages of Attappadi Poorapremi Sangham tribal villages of Attappadi Attappadi അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ക്ക് കൈത്താങ്ങായി പൂരപ്രേമി സംഘം അട്ടപ്പാടി ആദിവാസി ഊരുകള്‍ക്ക് കൈത്താങ്ങായി പൂരപ്രേമി സംഘം പൂരപ്രേമി സംഘം ആദിവാസി ഊരുകള്‍ പൂരപ്രേമി തൃശൂർ ഘടകം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10471586-840-10471586-1612259450949.jpg)
അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ക്ക് കൈത്താങ്ങായി പൂരപ്രേമി സംഘം
അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ക്ക് കൈത്താങ്ങായി പൂരപ്രേമി സംഘം
വിമുക്തി മിഷന്‍റെ ഭാഗമായി ജനമൈത്രി എക്സൈസ് സിഐ സജീവ് ഓഫീസർമാരായ ചെന്താമര, മണികണ്ഠൻ, സുമേഷ് , പ്രദീപ്, രതീഷ്, കണ്ണൻ എന്നിവരടങ്ങുന്ന സംഘം ഊര് നിവാസികൾക്ക് ലഹരി വിമുക്ത ക്ലാസ് എടുത്തു. പൂരപ്രേമി സംഘം പ്രസിഡണ്ട് ബൈജു താഴേക്കാട്ട്, സെക്രട്ടറി അനിൽകുമാർ മോച്ചാട്ടിൽ, ട്രഷറർ അരുൺ പിവി, കൺവീനർ വിനോദ് കണ്ടംകാവിൽ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം അട്ടപ്പാടിയിലേക്ക് സാധനങ്ങൾ എത്തിച്ചത്.
Last Updated : Feb 2, 2021, 4:28 PM IST