കേരളം

kerala

ETV Bharat / state

അമ്പത് ലക്ഷം രൂപയുടെ ലഹരി വസ്‌തുക്കള്‍ പിടിച്ചെടുത്തു

നാര്‍ക്കോട്ടിക് സ്‌ക്വാഡും നോര്‍ത്ത് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിരായിനി സ്വദേശിയുടെ മുറിയില്‍ നിന്നും 50 ലക്ഷം രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു.

അമ്പത് ലക്ഷം രൂപയുടെ ലഹരി വസ്‌തുക്കള്‍ പിടിച്ചെടുത്തു  പാലക്കാട്  നിരോധിത പുകയില ഉല്‍പന്നങ്ങള്‍  നാര്‍ക്കോട്ടിക് സ്‌ക്വാഡ്  Police seized drugs of Rs. 50 lakh at palakkad
അമ്പത് ലക്ഷം രൂപയുടെ ലഹരി വസ്‌തുക്കള്‍ പിടിച്ചെടുത്തു

By

Published : Mar 21, 2020, 4:22 PM IST

പാലക്കാട്: പട്ടിക്കരയിലെ ഗോഡൗണില്‍ നിന്നും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. നാര്‍ക്കോട്ടിക് സ്‌ക്വാഡും നോര്‍ത്ത് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 50 ലക്ഷം രൂപ വിലമതിക്കുന്ന ലഹരി വസ്‌തുക്കള്‍ പിടിച്ചെടുത്തത്. പിരായിരി സ്വദേശി സിറാജ് താമസിച്ചിരുന്ന മുറിയില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

പൊള്ളാച്ചിയിൽ നിന്നും ലഹരിവസ്തുക്കൾ പാലക്കാട് വലിയങ്ങാടിക്ക് സമീപമുള്ള പട്ടിക്കരയിലെ ഗോഡൗണിലെത്തിച്ച ശേഷം കാറിലും ബൈക്കിലും ആവശ്യക്കാർക്ക് ലഹരി വസ്‌തുക്കള്‍ എത്തിച്ച് കൊടുക്കുകയാണ് സിറാജിന്‍റെ പതിവ്. ഇയാൾക്ക് മലമ്പുഴ ഫാന്‍റസി പാർക്കിന് സമീപം ഒരു സ്റ്റേഷനറി കടയുമുണ്ട്. മലമ്പുഴ സ്റ്റേഷനിൽ ഹാൻസ് വിൽപന നടത്തിയതിന് അഞ്ചോളം കേസ് ഇയാൾക്കെതിരെ നിലവിലുണ്ട്.

ABOUT THE AUTHOR

...view details