പാലക്കാട്: കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ച വൻ സ്‌പിരിറ്റ് ശേഖരം പൊള്ളാച്ചിയിൽ പിടികൂടി. സ്‌പിരിറ്റ് കേസിൽ പിടികൂടിയ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടു പോയപ്പോഴാണ് 12000 ലിറ്റർ സ്‌പിരിറ്റ് കണ്ടെത്തിയത്. ഡിസംബർ 14 ന് ഗോവിന്ദാപുരത്ത് 350 ലിറ്റർ സ്‌പിരിറ്റുമായി വണ്ണാമട സ്വദേശികളായ സിദ്ധിഖ്, രാജേഷ് എന്നിവർ പിടിയിലായിരുന്നു. കഴിഞ്ഞ ദിവസം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനായി പൊള്ളാച്ചിയിലെത്തിച്ചപ്പോഴാണ് വൻ സ്‌പിരിറ്റ് ശേഖരം കണ്ടെത്തിയത്. ധാരാപുരത്തെ രഹസ്യ കേന്ദ്രത്തിൽ 35 ലിറ്ററിന്‍റെ 350 കന്നാസുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്‌പിരിറ്റ്. കള്ളിൽ കലർത്താനാണ് സ്‌പിരിറ്റ് അതിർത്തി കടത്തി കൊണ്ടുവരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പൊള്ളാച്ചിയില്‍ വന്‍ സ്‌പിരിറ്റ് വേട്ട - പാലക്കാട് ലേറ്റസ്റ്റ് ന്യൂസ്
സ്‌പിരിറ്റ് കേസിൽ പിടികൂടിയ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടു പോയപ്പോഴാണ് 12000 ലിറ്റർ സ്‌പിരിറ്റ് പിടികൂടിയത്.
പൊള്ളാച്ചിയില്‍ വന്‍ സ്‌പിരിറ്റ് വേട്ട
വാഹന പരിശോധനക്കിടെ നിർത്താതെ പോയ കാർ പിന്തുടർന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ സിദ്ധിഖിനെയും രാജേഷിനെയും സ്‌പിരിറ്റുമായി പിടികൂടിയത്. പൊള്ളാച്ചിയിൽ നിന്ന് ഇരുചക്ര വാഹനങ്ങളിലടക്കം സ്‌പിരിറ്റ് വ്യാപകമായി അതിർത്തി കടത്തുന്നുണ്ട്. ക്രിസ്‌മസ് - ന്യൂ ഇയർ ആഘോഷത്തിനായി കേരളത്തിലേക്ക് കൂടുതൽ സ്‌പിരിറ്റെത്താൻ സാധ്യതയുള്ളതിനാൽ പരിശോധന ശക്തമാക്കാൻ എക്സൈസ് തീരുമാനിച്ചിട്ടുണ്ട്.