പാലക്കാട്: കല്ലേക്കാട് എ ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്‍റെ ആത്മഹത്യയില്‍ ഏഴ് പൊലീസുകാർ ക്രൈംബ്രാഞ്ച് എസ്പിക്ക് മുന്നിൽ കീഴടങ്ങി. പൊലീസുകാരായ മുഹമ്മദ് ആസാദ്, റഫീഖ്, പ്രതാപൻ, ശ്രീജിത്ത്, ജയേഷ്, വൈശാഖ്, മഹേഷ് എന്നിവരാണ് മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ക്രൈം ബ്രാഞ്ച് എസ്പിക്ക് മുന്നിൽ കീഴടങ്ങിയത്. ആദിവാസി വിഭാഗത്തിൽപ്പെട്ട കുമാറിനെ ജാതീയമായും മാനസികമായും പീഡിപ്പിച്ച ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഇവരെ നേരത്തെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
എ ആർ ക്യാമ്പിലെ പൊലീസുകാരന്‍റെ മരണം; ഏഴ് പൊലീസുകാർ കീഴടങ്ങി
മുഹമ്മദ് ആസാദ്, റഫീഖ് , പ്രതാപൻ, ശ്രീജിത് , ജയേഷ്, വൈശാഖ്, മഹേഷ് എന്നിവരാണ് പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്
എ ആർ ക്യാമ്പിലെ പൊലീസുകാരന്‍റെ മരണം; ഏഴ് പൊലീസുകാർ കീഴടങ്ങി
കേസിലെ മറ്റൊരു പ്രതിയായ എ ആർ ക്യാമ്പിലെ മുൻ ഡെപ്യൂട്ടി കമാൻഡർ സുരേന്ദ്രൻ നേരത്തെ കീഴടങ്ങിയിരുന്നു. എ ആർ ക്യാമ്പിലെ പൊലീസുകാരനായിരുന്ന കുമാറിനെ ജൂലൈ 25നാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്യാമ്പിലെ ജാതി വിവേചനവും മാനസിക പീഡനവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു കുടുംബാംഗങ്ങളുടെ പരാതി. കുമാറിന്‍റെ ആത്മഹത്യാക്കുറിപ്പിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു
Last Updated : Oct 14, 2019, 8:31 PM IST