എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍റെ മരണം; മുന്‍ ഡെപ്യൂട്ടി കമാഡന്‍റ് എൽ സുരേന്ദ്രന് ജാമ്യം - എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍റെ മരണം; റിട്ടയർഡ് ഡെപ്യൂട്ടി കമാഡന്‍റ് എൽ സുരേന്ദ്രന് ജാമ്യം
രണ്ട് ആൾ ജാമ്യം, 50,000 രൂപ തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജില്ലാ സ്പെഷ്യൽ കോടതി ജാമ്യം അനുവദിച്ചത്.
എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍റെ മരണം; റിട്ടയർഡ് ഡെപ്യൂട്ടി കമാഡന്‍റ് എൽ സുരേന്ദ്രന് ജാമ്യം
പാലക്കാട്: കല്ലേക്കാട് എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന മുന്‍ ഡെപ്യൂട്ടി കമാഡന്‍റ് എൽ സുരേന്ദ്രന് ജില്ലാ സ്പെഷ്യൽ കോടതി ജാമ്യം അനുവദിച്ചു. എല്ലാ ശനിയാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുന്നിൽ ഹാജരാകാനും ആൾ ജാമ്യത്തിലുമാണ് സ്പെഷ്യല്‍ കോടതി ജഡ്ജി കെഎസ് മധു ജാമ്യം അനുവദിച്ചത്.