പാലക്കാട് :പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്‍റെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. നാല് വടിവാളുകളാണ് അന്വേഷണ സംഘം കണ്ടെടുത്തത്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മണ്ണുക്കാട് കോരയാറില്‍ നടത്തിയ തിരച്ചിലിലാണ് ആയുധങ്ങള്‍ കിട്ടിയത്.
ആയുധങ്ങള്‍ ഫോറന്‍സിക് സംഘം പരിശോധിക്കും. അതേസമയം, ആര്‍എസ്‌എസ് നേതാവായിരുന്ന സഞ്ജിത്ത് കൊലപാതകത്തിന്‍റെ പ്രതികാരമായാണ് കൊലയെന്നാണ് പ്രതികള്‍ അറിയിച്ചത് എന്നും എ.ഡി.ജി.പി വിജയ് സാഖറെ ചൂണ്ടിക്കാട്ടി. ഇന്നലെ കസ്റ്റഡിയിലായ അറുമുഖന്‍, രമേശ്, ശരവണ്‍ എന്നിവരുടെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് വ്യക്തമാക്കി.