കേരളം

kerala

ETV Bharat / state

ശ്രീനിവാസന്‍ വധക്കേസ് പ്രതികള്‍ ഉപയോഗിച്ച ബൈക്കിന്‍റെ ഭാഗങ്ങള്‍ കണ്ടെത്തി

കൊല നടത്തിയ ശേഷം പട്ടാമ്പിയിലെ വര്‍ക്ഷോപ്പില്‍ എത്തിച്ച് ബൈക്ക് പൊളിച്ചുമാറ്റിയിരുന്നു

RSS Worker Srinivasan murder  Police have recovered bikes  വധക്കേസ് പ്രതികള്‍ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി  പ്രതിയുടെ വീടിന് നേരെ ആക്രമണം  ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്‍റെ കൊലപാതകം
പക തീരാതെ; ശ്രീനിവാസന്‍ വധക്കേസ് പ്രതികള്‍ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി, പ്രതിയുടെ വീടിന് നേരെ ആക്രമണം

By

Published : May 4, 2022, 10:06 PM IST

പാലക്കാട് : ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികള്‍ ഉപയോഗിച്ച ബൈക്കിന്‍റെ ഭാഗങ്ങള്‍ പൊലീസ് കണ്ടെടുത്തു. കൊല നടത്തിയ ശേഷം പട്ടാമ്പിയിലെ വര്‍ക്ഷോപ്പില്‍ എത്തിച്ചാണ് ഇവ പൊളിച്ചുമാറ്റിയത്. കേസില്‍ ഇതുവരെ 20 എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളടക്കം നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൃത്യത്തിന് ഉപയോഗിച്ച ബൈക്കുകള്‍ പൊളിച്ചുനീക്കിയ വിവരം പൊലീസിന് കിട്ടിയത്. പട്ടാമ്പി ഓങ്ങല്ലൂരിലെ വര്‍ക്ഷോപ്പില്‍ എത്തിയ അന്വേഷണ സംഘം ബൈക്കുകളുടെ ഭാഗങ്ങള്‍ കണ്ടെത്തി. മൂന്ന് ബൈക്കുകളിലെത്തിയാണ് ശ്രീനിവാസനെ പ്രതികള്‍ കൊലപ്പെടുത്തിയത്.

ഇതില്‍ ഒരു സ്കൂട്ടര്‍ ആദ്യമേ കണ്ടെത്തിയിരുന്നു. മറ്റ് രണ്ട് ബൈക്കുകളാണ് തെളിവ് നശിപ്പിക്കാനായി പൊളിച്ചുനീക്കിയത്. ആക്രിക്കച്ചവടക്കാരുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കിയത്. തെളിവ് നശിപ്പിക്കാന്‍ പ്രാദേശികമായി സഹായം ചെയ്തവരും പ്രതികളാകും.

Also Read: ശ്രീനിവാസന്‍ വധക്കേസ് : കൊലയാളി സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍ ; ഇതുവരെ അറസ്റ്റിലായത് 17 പേര്‍

ശ്രീനിവാസന്‍ കൊലക്കേസില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ഇനിയും പിടിയിലാകാനുണ്ട്. തിരിച്ചറിയല്‍ പരേഡ് ഉള്ളതിനാല്‍ അറസ്റ്റിലായ മുഖ്യ ആസൂത്രകന്‍റെ പേര് വിവരങ്ങളും പൊലീസ് പരസ്യപ്പെടുത്തിയിട്ടില്ല. അതേസമയം, ശ്രീനിവാസന്‍ വധക്കേസ് പ്രതിയായ കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. ബൈക്കിലെത്തിയ സംഘം ഫിറോസിന്റെ വീടിനുനേരെ പെട്രോള്‍ നിറച്ച കുപ്പികള്‍ എറിയുകയായിരുന്നു.

ഉഗ്രശബ്ദം കേട്ടാണ് ഫിറോസിന്റെ കുടുംബം എഴുന്നേല്‍ക്കുന്നത്. ഉടന്‍ പൊലീസിനെ വിവരം അറിയിച്ചുവെന്ന് കുടുംബം പറയുന്നു. സംഭവത്തില്‍ ഹേമാംബിക നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയ വിരോധം മൂലം അക്രമികള്‍ ഫിറോസിന്റെ വീട് ആക്രമിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അയ്യായിരം രൂപയുടെ നാശനഷ്ടമാണ് വീടിനുണ്ടായത്. ആക്രമത്തിന് പിന്നില്‍ ആര്‍എസ്‌എസാണെന്ന് എസ്‌ഡിപിഐ ജില്ല നേതൃത്വം ആരോപിച്ചു. എന്നാല്‍ അടിസ്ഥാന രഹിതമായ ആരോപണമെന്നാണ് ആര്‍എസ്‌എസിന്റെ പ്രതികരണം.

ABOUT THE AUTHOR

...view details