കേരളം

kerala

ETV Bharat / state

ജില്ല പൊലീസ്‌ ഡോഗ്‌ സ്‌ക്വാഡിലെ ‘റാണി’ സ്‌നിഫര്‍ ഓര്‍മയായി - ഇന്നത്തെ പ്രധാന വാര്‍ത്ത

രണ്ട്‌ അംഗങ്ങളുളള ഷൊർണൂർ സബ്‌ഡിവിഷനു കീഴിലെ ഡോഗ്‌ സ്‌ക്വാഡിലെ സീനിയറാണ്‌ സ്‌നിഫര്‍.

Police Dog squad  senior dog in Police squad  Police Dog squad rani death  rani death  latest news in palakkad  latest news  latest news today  ജില്ല പൊലീസ്‌ ഡോഗ്‌ സ്‌ക്വാഡി  ഡോഗ്‌ സ്‌ക്വാഡിലെ സീനിയറാണ്‌ സ്‌നിഫായ റാണി  പാലക്കാട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ജില്ല പൊലീസ്‌ ഡോഗ്‌ സ്‌ക്വാഡിലെ ‘റാണി’ഓർമയായി

By

Published : Dec 5, 2022, 2:24 PM IST

പാലക്കാട്: ജില്ല പൊലീസ്‌ ഡോഗ്‌ സ്‌ക്വാഡിലെ ‘റാണി’ എന്നറിയപ്പെട്ടിരുന്ന സ്‌നിഫര്‍ ഓർമയായി. ഏട്ടു വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തിന്‌ നാലുമാസമായി മണ്ണുത്തിയിലെ വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

രണ്ട്‌ അംഗങ്ങളുളള ഷൊർണൂർ സബ്‌ഡിവിഷനു കീഴിലെ ഡോഗ്‌ സ്‌ക്വാഡിലെ സീനിയറാണ്‌ സ്‌നിഫര്‍. വിഐപി സുരക്ഷയ്‌ക്കായി വിവിധ ഇടങ്ങളിലും ഗുരുവായൂർ ഉൾപ്പെടുന്ന പ്രധാന ക്ഷേത്രങ്ങളിലും റാണിയുടെ സേവനമുണ്ടായിരുന്നു. 2015ൽ കേരള പൊലീസിൽ അംഗമായി.

തൃശൂർ കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി. 2016ൽ ഷൊർണൂർ ഡോഗ് സ്‌ക്വാഡിന്‍റെ ഭാഗമായി. 2018 മുതൽ റാണി റെയിൽവേ പൊലീസിലും പിന്നീട് ജില്ലാ പൊലീസിലേക്കും തിരികെ എത്തുകയായിരുന്നു.

സിപിഒമാരായ വി വിജു, പി കൃഷ്‌ണകുമാർ എന്നിവരാണ് റാണിയെ കൊണ്ടുനടന്നിരുന്നത്. ഡിവൈഎസ്‌പി വി സുരേഷ്, സിഐ പി എം ഗോപകുമാർ, സ്റ്റേറ്റ് ഡോഗ്‌ സ്ക്വാഡ്‌ ചാർജ് ഓഫിസർ എസ് സുരേഷ് എന്നിവർ പുഷ്‌പചക്രം അർപ്പിച്ചു. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ പരുത്തിപ്രയിൽ നടത്തി.

ABOUT THE AUTHOR

...view details